Quantcast

വിദേശനയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

MediaOne Logo

Jaisy

  • Published:

    14 May 2018 7:30 AM GMT

വിദേശനയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
X

വിദേശനയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി

ശത്രുരാജ്യങ്ങള്‍ പോലും കാണിക്കാത്ത ഒറ്റപ്പെടുത്തലാണ് ഇപ്പോള്‍ നടക്കുന്നത്

വിദേശനയത്തില്‍ ഖത്തര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. അയല്‍രാജ്യങ്ങളുടെ ഉപരോധത്തെ നിരാകരിച്ച അദ്ദേഹം ശത്രുരാജ്യങ്ങള്‍ പോലും കാണിക്കാത്ത ഒറ്റപ്പെടുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അല്‍ജസീറ ചാനലിനോട് പ്രതികരിച്ചു .

സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധത്തെ ഭയന്ന് വിദേശനയത്തില്‍ മാറ്റം വരുത്താന്‍ ഖത്തര്‍ ഒരുക്കമല്ലെന്നും നിലവിലെ ഉപരോധത്തെ അവഗണിച്ച് മുന്നോട്ടുപോവാന്‍ രാജ്യത്തിനാവുമെന്നും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കാനായി കീഴടങ്ങാന്‍ തങ്ങള്‍ ഓരുക്കമല്ലെന്നും രാജ്യത്തിന്റെ സ്വതന്ത്ര വിദേശ നയം അടിയറവെക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .ഭക്ഷ്യ ഇറക്കുമതിക്കുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .16 ശതമാനം മാത്രം വരുന്ന സൗദി ഉത്പന്നങ്ങള്‍ നിലച്ചത് ഖത്തറിനെ ഒട്ടും ബാധിച്ചിട്ടില്ല. വിഭവങ്ങള്‍ എത്തിച്ചു നല്‍കാനും മൂന്ന് തുറമുഖങ്ങള്‍ വിട്ടുനല്‍കാനും ഇറാന്‍ സന്നദ്ധമായിട്ടുണ്ട് എന്നാല്‍ ഈ വാഗ്ദാനം ഖത്തര്‍ സ്വീകരിച്ചിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു. ശത്രുരാജ്യങ്ങള്‍ പോലും ചെയ്യാത്ത രീതിയിലാണ് ഈ ഉപരോധം. ഖത്തര്‍ ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി . യുഎഇക്കാവശ്യമായ 40 ശതമാനം പ്രകൃതി വാതകം നല്‍കുന്നത് ഖത്തറാണ് അവരോടുള്ള കരാര്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ധേഹം പറഞ്ഞു.എന്നാല്‍ യുഎഇ വ്യാപാരമേഖലയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമാധാനത്തില്‍ വിശ്വസിക്കുന്ന തങ്ങള്‍ ഭീകരതയെ അംഗീകരിക്കുന്നില്ലെന്നും ഇപ്പോഴത്തെ തര്‍ക്കം മേഖലയുടെ സ്ഥിരതയെ ഇല്ലാതാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സൗദി അതിര്‍ത്തിയില്‍ ഖത്തര്‍ സൈനിക വ്യന്യാസം നടത്തിയതായുള്ള വാര്‍ത്തകളെ അദ്ധേഹം നിരാകരിച്ചു. ബന്ധം വിഛേദിച്ചവര്‍ വ്യക്തമായ കാരണം അറിയിച്ചാല്‍ സമാധാനചര്‍ച്ചകളിലൂടെ അത് പരിഹരിക്കാനാവുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു.

TAGS :

Next Story