പ്രവർത്തനാനുമതി നിഷേധിക്കുമെന്ന ഇസ്രായേൽ മുന്നറിയിപ്പിനെതിരെ അല്‍ജസീറ
പ്രവർത്തനാനുമതി നിഷേധിക്കുമെന്ന ഇസ്രായേൽ മുന്നറിയിപ്പിനെതിരെ അല്‍ജസീറ
അൽജസീറയുടെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്നും ചാനൽ ജീവനക്കാരുടെ അംഗീകാരം റദ്ദാക്കുമെന്നുമായിരുന്നു ഇസ്രായേല്‍ ഭീഷണി
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിന് പ്രവർത്തനാനുമതി നിഷേധിക്കുമെന്ന ഇസ്രായേൽ മുന്നറിയിപ്പിനെതിരെ ചാനൽ രംഗത്തെത്തി. അൽജസീറയുടെ ജറൂസലം ഓഫീസ് അടച്ചുപൂട്ടുമെന്നും ചാനൽ ജീവനക്കാരുടെ അംഗീകാരം റദ്ദാക്കുമെന്നുമായിരുന്നു ഇസ്രായേല്‍ ഭീഷണി. ചാനലിനെ തളക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.
ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച അയല്‍ രാജ്യങ്ങളെ പിന്തുണക്കുന്നു എന്ന നിലക്കാണ് ഇസ്രായേല്‍ വീണ്ടും അല്‍ജസീറക്കെതിരെ തിരിഞ്ഞിരിക്കുന്നത് . ജറുസലേമിലെ ഓഫീസ് അടച്ചു പൂട്ടുമെന്നും ചാനല്‍ ജീവനക്കാരുടെ അംഗീകാരം റദ്ധാക്കുമെന്നുമുള്ള ,ഇസ്രായേൽ വാർത്താവിനിമയ മന്ത്രി അയൂബ് കാരയുടെ ഭീഷണി യെ നിയമ പരമായി മറികടക്കുമെന്ന് അല്‍ജസീറ മീഡിയാ നെറ്റ് വര്‍ക്ക് അറിച്ചു. തീവ്രവാദത്ത പിന്തുണക്കുന്നു എന്നാരോപിച്ച് ചാനല്‍ ഓഫീസ് അടച്ചു പൂട്ടാനായി നിയമം പാസാക്കുന്നതിണ് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുമെന്നും അയ്യൂബ് കാര പറഞ്ഞിരുന്നു ഇസ്രായേലിന്റെ അധിനിവേശത്തിലുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ അന്താരാഷ്ട്ര മര്യാദകളും രീതികളും
പാലിച്ചുകൊണ്ടുള്ള നീതിയുക്തമായ മാധ്യമപ്രവർത്തനും തുടരുമെന്നും അൽജസീറ വ്യക്തമാക്കി.
ഗസ്സ തുരുത്തിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ തുറന്നു കാട്ടിയ അല്‍ ജസീറ , അടുത്തിടെ മസ്ജിദുൽ അഖ്സയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തത്സമയം സംപ്രേഷണം ചെയ്തതും ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു.ഇതേതുടർന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു തന്നെ അൽജസീറക്കെതിരെ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ, ബ്രിട്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തക സംരക്ഷണ സമിതിയും അറബ് മനുഷ്യാവകാശ സംഘടനയും സ്വിറ്റ്സർലാന്റ് മനുഷ്യവകാശ സംഘടനയും നീക്കത്തെ അപലപിച്ചു. ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂറോ മെഡിറ്ററേനിയൻ മനുഷ്യാവകാശ സംഘടനയും ഇസ്രയേൽ നീക്കത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട് . ഖുദ്സിൽ നിന്ന് അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കാനുള്ള നീക്കം ഇസ്രായേലിന്റെ അടിച്ചമർത്തൽ നയത്തിന്റെ ഭാഗമാണെന്ന് ഫലസ്തീൻ ഭരണകൂടം അഭിപ്രായപ്പെട്ടു.
Adjust Story Font
16