Quantcast

ഗൾഫിൽ വാറ്റിനുള്ള മുന്നൊരുക്കം തകൃതി

MediaOne Logo

Subin

  • Published:

    14 May 2018 2:06 AM GMT

ഗൾഫിൽ വാറ്റിനുള്ള മുന്നൊരുക്കം തകൃതി
X

ഗൾഫിൽ വാറ്റിനുള്ള മുന്നൊരുക്കം തകൃതി

എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും വാറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വാറ്റിന്‍റെ പ്രതിഫലനം ഉപഭോക്​താക്കളിൽ പരമാവധി കുറക്കുന്നതിനായി നിരവധി ഉൽപന്നങ്ങളെയും സേവനങ്ങളെയുമാണ്​ ഒഴിവാക്കിയിരിക്കിയിരിക്കുന്നത്

ജി.സി.സി രാജ്യങ്ങളിൽ മൂല്യവർധിത നികുതി പ്രാബല്യത്തിലാകുന്നതോടെ 5,000ത്തിലധികം പേർക്ക്​ തൊഴിൽ ലഭിക്കും. ​ ധനകാര്യ അക്കൗണ്ടിങ്​ തസ്​തികകളിലായിരിക്കും ജോലി ലഭിക്കുക. നികുതി നിയമ വിദഗ്​ധനും സി.പി.എ ആസ്​ട്രേലിയയിലെ പോളിസി മേധാവിയുമായ പോൾ ഡ്രം ആണ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

​പുതുതായി ലഭ്യമാകുന്ന ജോലി അവസരത്തിൽ കൂടുതലും സ്വദേശികൾക്കാവും ലഭിക്കുക. അഞ്ച്​ ശതമാനം നികുതിയാണ്​ യു.എ.ഇ ഇൗടാക്കുക. ലോകതലത്തിലെ നികുതി നിരക്കുമായി താരതമ്യം ചെയ്യു​മ്പോൾ ഇത്​ വളരെ കുറവാണ്​. 19 ശതമാനമാണ്​ ആഗോളാടിസ്​ഥാനത്തിലെ ശരാശരി നികുതി നിരക്കെന്ന്​ വിദഗ്​ധർ വ്യക്​തമാക്കി.

എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും വാറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. വാറ്റിന്‍റെ പ്രതിഫലനം ഉപഭോക്​താക്കളിൽ പരമാവധി കുറക്കുന്നതിനായി നിരവധി ഉൽപന്നങ്ങളെയും സേവനങ്ങളെയുമാണ്​ ഒഴിവാക്കിയിരിക്കിയിരിക്കുന്നത്​. ഇലക്​ട്രോണിക്​സ്​ ഉപകണങ്ങൾ, സ്​മാർട്ട്​ ഫോണുകൾ, കാറുകൾ, ആഭരണങ്ങൾ, ചില തരം പാനീയങ്ങൾ, ധനകാര്യ അക്കൗണ്ടിങ്​ സേവനങ്ങൾ, നിയമ സേവനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവ നികുതി ഇൗടാക്കുന്നവയിൽ ഉൾപ്പെടുന്നു. എന്നാൽ, നൂറോളം ഭക്ഷ്യപദാർഥങ്ങളും അടിസ്​ഥാന ആരോഗ്യ സേവനങ്ങളും പൊതു ഗതാഗതവും പൊതു വിദ്യാഭ്യാസവും വാറ്റിൽനിന്ന്​ മാറ്റിനിർത്തിയതാണ്​.

നികുതി ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന, 375,000 ദിർഹത്തിന്​ മുകളിൽ വാർഷിക വരുമാനമുള്ള സ്​ഥാപനങ്ങൾ നിർബന്ധമായും വാറ്റ്​ രജിസ്​ട്രേഷൻ ചെയ്യണം. ഇതിന്​ ഇടയിൽ വരുമാനമുള്ള സ്​ഥാപനങ്ങൾക്കും വേണമെങ്കിൽ രജിസ്​റ്റർ ചെയ്യാം​. ഒന്നര കോടി ദിർഹത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബിസിനസ്​ സംരംഭങ്ങൾ ഒക്​ടോബർ 31ന്​ മുമ്പും ഒരു കോടി ദിർഹത്തിന്​ മുകളിലുള്ള സംരംഭങ്ങൾ നവംബർ 30ന്​ മുമ്പും രജിസ്​റ്റർ ചെയ്യാൻ എഫ്​.ടി.എ നിർദേശിച്ചിട്ടുണ്ട്​. 2018 ജനുവരി ഒന്ന്​ മുതലാണ്​ യു.എ.ഇയിൽ വാറ്റ്​ പ്രാബല്യത്തിലാകുന്നത്​.

TAGS :

Next Story