സൌദിയില്‍ വീട്ടുവേലക്കാര്‍ക്ക് പ്രീപെയ്ഡ് ബാങ്ക് കാര്‍ഡ്; ശമ്പളം ബാങ്ക് വഴി നല്‍കണം
സൌദിയില്‍ വീട്ടുവേലക്കാര്‍ക്ക് പ്രീപെയ്ഡ് ബാങ്ക് കാര്‍ഡ്; ശമ്പളം ബാങ്ക് വഴി നല്‍കണം
നിലവിലുള്ളവരുടെ നടപടി ക്രമങ്ങള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കണം
വീട്ടുജോലിക്കെത്തുന്നവര്‍ക്ക് പ്രീപെയ്ഡ് ബാങ്ക് കാര്‍ഡ് നല്‍കണമെന്ന് തൊഴിലുടമകളോട് സൌദി തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പ്. നിലവിലുള്ളവരുടെ നടപടി ക്രമങ്ങള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കണം. തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണം. ശമ്പളം ഇനി ബാങ്ക് വഴി തൊഴിലാളിയുടെ പ്രീപെയ്ഡ് കാര്‍ഡിലേക്കാണ് നിക്ഷേപിക്കേണ്ടത്. തൊഴിലാളിക്ക് സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുയാണ് ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
വീട്ടുജോലിക്കാരുടെ അവകാശസംരക്ഷണം ഉറപ്പുവരുത്താനുള്ള പുതിയ നിയമം കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. അഞ്ച് മാസത്തിനകം നിയമം പ്രാബല്യത്തിലാകും. ഇതിന് മുന്പായി മുഴുവന്‍ തൊഴിലാളികളും തൊഴിലുടമകളും ഓണ്‍ ലൈന്‍ വഴി കരാര്‍ ഒപ്പിടണം. നിയമം നടപ്പിലാകാന്‍ പോകുന്നത് നാലു ഘട്ടമായാണ്.
1.സൌദിയിലെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പ്രീപെയ്ഡ് കാര്‍ഡ് നല്‍കുക. ഇതിനായി സ്പോണ്‍സര്‍ തൊഴിലാളിയുടെ പേരില്‍ ബാങ്കില്‍ നിന്നും പ്രിപെയ്ഡ് കാര്‍ഡ് തുടങ്ങണം. ഇതിനായി സംവിധാനങ്ങളും സേവനങ്ങളും ബാങ്കുകളില്‍ സജ്ജമാണ്.
2. ബാങ്കിലെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാല്‍ അടുത്ത പണി തൊഴില്‍ കരാര്‍ ഉണ്ടാക്കലാണ്. ഇതിനായി മുസാനിദ് പോര്‍ട്ടല്‍ വഴി അപേക്ഷ പൂരിപ്പിച്ചാല്‍ തൊഴില്‍ കരാണ്ടുണ്ടാക്കാം, ജോലിയുടെ നിബന്ധനകളും ശന്പളവും ഇതില്‍ രേഖപ്പെടുത്താം. ശേഷം ഇരു കൂട്ടരും ഓണ്‍ലൈന്‍ വഴി സമ്മതപ്പത്രം ഒപ്പു വെച്ചാല്‍ തൊഴില്‍ കരാറായി.
3.ശമ്പളം ഇനി മുതല്‍ ബാങ്ക് അക്കൌണ്ട് വഴി മാത്രമേ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നല്‍കാവൂ. ശമ്പളം നല്‍കി എന്നുറപ്പ് വരുത്താനാണിത്. പരാതിയും ഗണ്യമായി കുറയും. ഇരു കൂട്ടര്‍ക്കും പരാതികള്‍ 19911 എന്ന തൊഴില്‍ മന്ത്രാലയത്തിന്റെ നമ്പറില്‍ അറിയിക്കാം.
രാജ്യത്ത് നിലവിലുള്ള വീട്ടുവേലക്കാര്‍ക്കും ഇനി വരാനുള്ളവര്‍ക്കും നിയമം ബാധകമാണ്. പ്രീപെയ്ഡ് കാര്‍ഡ് വഴി ശമ്പളം നല്‍കാതെ കയ്യില്‍ നേരിട്ട് പണം നല്‍കിയാല്‍ ശമ്പളം നല്‍കിയതിന് തെളിവുണ്ടാകില്ല. ഇതിനാല്‍ സ്പോണ്‍സര്‍മാര്‍ പ്രീപെയ്ഡ് കാര്‍ഡിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ വേതനസുരക്ഷ നിയമം നടപ്പാക്കിയതിന്‍െറ തുടര്‍ച്ചയായാണ് പുതിയ നിയമം.
Adjust Story Font
16