വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍
വീടുകളില്‍ നടത്തുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍
അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു
വീടുകളിലും താമസസ്ഥലങ്ങളില്‍ നടത്തി വരുന്ന സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ നിയമവിരുദ്ധമെന്ന് ഒമാന്‍. അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.ട്യൂഷന് വരുന്ന വിദ്യാർഥികളെ നിരീക്ഷിച്ചാണ് അധികൃതർ നടപടികൾ ഊര്‍ജ്ജിതമാക്കിയത്.
ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകരടക്കം നിരവധി പേര്‍ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്നുണ്ട്. സർക്കാരിന്റെ വിലക്കിനെ കുറിച്ച് അറിയാതെയാണ് ഇത്തരം പല കേന്ദ്രങ്ങളുടെയും പ്രവർത്തനം. താമസ ഇടങ്ങളിൽ എല്ലാ സംവിധാനത്തോടെയും ക്ലാസ് മുറികൾ ഒരുക്കിയാണ് പലരും ട്യൂഷൻ നടത്തുന്നത്. നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള അധ്യാപകരാണ് ഇവിടങ്ങളിൽ ട്യൂട്ടറായി സേവനമനുഷ്ഠിക്കുന്നത്. ഇന്ത്യൻ സ്കൂളുകൾ നൽകി വരുന്ന കുറഞ്ഞ ശമ്പളത്തെ മറികടക്കാൻ താമസ ഇടങ്ങളിൽ ചെറിയ തോതിൽ ട്യുഷൻ നടത്തുന്ന അധ്യാപകരും നിരവധിയാണ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് കൂടുതൽ ഫീസ് നൽകി ട്യൂഷന് പോകുന്നത്.
പോകേണ്ടി വരുന്നത്. എന്നാൽ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ അനിവാര്യമാണെന്നാണ് ട്യൂഷൻ അധ്യാപകർ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാ കുട്ടികളെയും വ്യക്തിപരമായി അധ്യാപകർക്ക് ശ്രദ്ധിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു. ഇത്തരം ട്യൂട്ടർമാർക്ക് ലൈസൻസുകൾ നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.അധികൃതര്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകന്നുതോടെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടേണ്ടി വരും.
Adjust Story Font
16