Quantcast

മന്ത്രിസഭയിലും സൈനിക തലപ്പത്തും യുവതലമുറക്ക് ശക്തമായ പ്രാതിനിധ്യം നല്‍കി സൌദി

MediaOne Logo
മന്ത്രിസഭയിലും സൈനിക തലപ്പത്തും യുവതലമുറക്ക് ശക്തമായ പ്രാതിനിധ്യം നല്‍കി സൌദി
X

മന്ത്രിസഭയിലും സൈനിക തലപ്പത്തും യുവതലമുറക്ക് ശക്തമായ പ്രാതിനിധ്യം നല്‍കി സൌദി

സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്

മന്ത്രിസഭയിലും സൈനിക തലപ്പത്തും യുവതലമുറക്ക് ശക്തമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട് സൌദി മന്ത്രിസഭയിലും സൈനിക തലപ്പത്തും നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്. കിങ് സഊദ് യൂണിവേഴ്സിറ്റി അധ്യാപിക ഡോ.തമാദര്‍ അല്‍ റുമാഹിനെ സഹമന്ത്രിയായി നിയമിച്ച് മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തി. പ്രവിശ്യകളുടെ ഗവര്‍ണര്‍മാരിലും മാറ്റങ്ങളുണ്ട്.

തിങ്കളാഴ്ച രാത്രി വൈകി പുറത്തിറക്കിയ രാജ വിജ്ഞാപനത്തിലാണ് നിര്‍ണായക മാറ്റങ്ങള്‍. സൗദി മനുഷ്യാവകാശ കമ്മീഷനില്‍ വനിതാ പ്രതിനിധിയായിരുന്ന ഡോ.തമദർ അൽറുമ്മാഹ്​ യൂസഫ്​ മുഖ്​ബിൽ അൽറുമ്മാഹിനെ സാമൂഹ്യ വികസന​സഹമന്ത്രി ആക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളുമായാണ് രാജവിജ്ഞാപനം. കിങ്​ സൗദ്​ യൂനിവേഴ്സിറ്റി അധ്യാപിക കൂടിയാണ് ഡോ.തമദർ . കഴിഞ്ഞ ഒക്​ടോബറിൽ അവരെ തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണ വിഭാഗം അണ്ടർ സെക്രട്ടറിയായി ഇവരെ നിയമിച്ചിരുന്നു. അബ്ദുള്ള അബൂ സനീനാണ് പുതിയ തൊഴില്‍ സഹ മന്ത്രി. എയർഫോഴ്​സിനെറ ചീഫ്​ ഓഫ്​ സ്റ്റാഫ്​ ആയി ജനറൽ ഫയ്യാദ്​ അൽ റുവൈലിയെ നിയമിച്ചു.

സൗദി ​ജോയിന്റ്​ ഫോഴ്സ്​ കമാൻഡറായി ലെഫ്​. ജനറൽ ഫഹദ്​ ബിൻ തുർക്കിയെയും നിയമിച്ചു. ഡോ. ഖാലിദ്​ അൽ ബയ്യാരിയാണ്​ പ്രതിരോധ വകുപ്പിലെ അസി. സെക്രട്ടറി. ചില പ്രവിശ്യകൾക്ക്​ പുതിയ ഗവർണമാരെയും നിയമിച്ചിട്ടുണ്ട്​. അമീർ ബദർ ബിൻ സുൽത്താൻ അബ്​ദുൽ അസീസ്​ ആണ്​ അൽജൗഫ്​ പ്രവിശ്യയുടെ പുതിയ ഗവർണർ. നിലവിലെ ഗവര്‍ണര്‍ ഫഹദ് ബിന്‍ ബദര്‍ രാജകുമാരനെ രാജാവിനെ ഉപദേഷ്ടാവായി നിയമിച്ചു.അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്​ദുൽ അസീസിനെ അസീർ ഡെപ്യൂട്ടി ഗവർണറായും അമീർ ഫൈസൽ ബിൻ ഫഹദ്​ ബിൻ മുഖ്​രിനെ ഹാഇൽ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു. യുവ തലമുറക്ക് പുതിയ മാറ്റങ്ങളിലൂടെ ശക്തമായ പ്രാതിനിധ്യമുണ്ടായി. ഇത് ഭരണ തലത്തിലും ഉണര്‍വുണ്ടാക്കുമെന്ന് അറബ് മാധ്യമങ്ങള്‍ചൂണ്ടിക്കാട്ടുന്നു.

Next Story