Quantcast

ഇന്ത്യയില്‍ നിന്നും കുവൈത്ത് വിസയില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഉടമസ്ഥര്‍ സൗദിയില്‍ കൊണ്ട് വിടുന്നത് വ്യാപകമാവുന്നു  

MediaOne Logo
ഇന്ത്യയില്‍ നിന്നും കുവൈത്ത് വിസയില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഉടമസ്ഥര്‍ സൗദിയില്‍ കൊണ്ട് വിടുന്നത് വ്യാപകമാവുന്നു  
X

ഇന്ത്യയില്‍ നിന്നും കുവൈത്ത് വിസയില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഉടമസ്ഥര്‍ സൗദിയില്‍ കൊണ്ട് വിടുന്നത് വ്യാപകമാവുന്നു  

ഇത്തരത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ദമ്മാമില്‍ എത്തിപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ ഇത്തരത്തില്‍ ഇരുപതോളം ഇന്ത്യക്കാരാണ് എംബസി ഹെല്‍പ് ഡസകിനെ സമീപിച്ചത്

ഇന്ത്യയില്‍നിന്നും കുവൈത്ത് വിസയില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികളെ ഉടമസ്ഥര്‍ സൗദിയില്‍ കൊണ്ട് വിടുന്നത് വ്യാപകമാവുന്നു. ഇത്തരത്തില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ദമ്മാമില്‍ എത്തിപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ ഇത്തരത്തില്‍ ഇരുപതോളം ഇന്ത്യക്കാരാണ് എംബസി ഹെല്‍പ് ഡസകിനെ സമീപിച്ചത്.

കുവൈത്തിലേക് ഡ്രൈവര്‍ വിസയില്‍ വരുന്നവരും, ഗാര്‍ഹിക തൊഴിലാളി വിസയില്‍ എത്തുന്നവരെയുമാണ് ഉടമസ്ഥര്‍ ആടു മേക്കാനും ഒട്ടകങ്ങളെ പരിപാലിക്കാനുമായി സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടു വിടുന്നത്. മൂന്ന് മാസമാണ് വിസ കാലാവധി. എന്നാല്‍ വിസ കാലാവധി തീര്‍ന്നാല്‍ ഉടമസ്ഥര്‍ തിരിഞ്ഞു നോക്കില്ല. സൗദി അധികൃതരുടെ പിടിയിലാവുകയോ, മരുഭൂമിയില്‍നിന്ന് ഓടി രക്ഷപ്പെടുകയോ ആണ് പെതുവേ തൊഴിലാളികള്‍ ചെയ്യുന്നത്.

ഇത്തരത്തില്‍ സൗദിയില്‍ എത്തിയവരാണ് തഞ്ചാവൂര്‍ സ്വദേശി മുനിയാണ്ടിയും, അഹ്മദാബാദ് സ്വദേശി ഇമ്രാനും. കുവൈത്തില്‍ എത്തിയ ഒരു മാസത്തിനു ശേഷം സൌദിയിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയ ഇവര്‍ക്ക് ഒമ്പത് മാസത്തിന് ശേഷവും ശമ്പളം ലഭിച്ചില്ല. ഇതോടെ രണ്ട് പേരും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ എംബസിക്ക് കീഴിലെ അദാലത്തില്‍ എത്തിയ ഇവര്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ലേബര്‍ കോടതിയിലും, അമീര്‍ കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

TAGS :

Next Story