ആധാർ നിർബന്ധമാക്കാനുള്ള നീക്കം; പ്രവാസി സമൂഹം ആശങ്കയില്‍
ആധാർ നിർബന്ധമാക്കാനുള്ള നീക്കം; പ്രവാസി സമൂഹം ആശങ്കയില്‍
പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിന് കൂടി ആധാർ നിർബന്ധമാക്കാനാണ് കേന്ദ്രനീക്കം
എല്ലാ തുറകളിലും ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രവാസി സമൂഹത്തെ വീണ്ടും ആശങ്കയിലാക്കി. പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിന് കൂടി ആധാർ നിർബന്ധമാക്കാനാണ് കേന്ദ്രനീക്കം. അതേ സമയം നിയമപ്രകാരം പ്രവാസികൾക്ക് ആധാർ കാർഡിന് അർഹതയില്ലെന്ന മുൻനിലപാടിലും ഭരിക്കുന്നവർ മാറ്റം വരുത്തിയിട്ടില്ല.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട ഏതൊരു കാര്യത്തിനും ആധാർ കാർഡ് നിർബന്ധമാക്കാൻ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്പ്രവാസികളുടെ ഇന്ത്യയിൽ നടക്കുന്ന വിവാഹത്തിനും ആധാർ നിർബന്ധമാക്കണമെന്നാണ് സംയുക്ത മന്ത്രാലയ സമിതി ഏറ്റവും ഒടുവിൽ വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഇതോടെ എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവരുടെയെല്ലാം ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്ക്, ആധാർ നിർബന്ധമാകും.
പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ഉടനടി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ചട്ടം. എഫ്സിഎൻആർ, എൻആർഇ ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും, ആധാറുമായിഡിസംബർ 31നകം ബന്ധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യയിൽ വരുമ്പോൾ സ്ഥിരമായി ഒരേ മൊബെൽ നമ്പർ ഉപയോഗിക്കുന്ന പ്രവാസികളും വെട്ടിലാകും. 2018 ഫെബ്രുവരിക്കു മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സിം കാർഡ് പ്രവർത്തനരഹിതമാകും. ഇന്ത്യയിൽ മറ്റ് ഇടപാടുകൾ ഉള്ള വിദേശ ഇന്ത്യക്കാർക്ക്, ആധാർ ഇല്ലാതെ ഒന്നും നടക്കില്ലെന്ന് ചുരുക്കം.
നിശ്ചിത കാലം ഇന്ത്യയിൽ നിന്ന് മാറിനിൽക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് നിയമപ്രകാരം ആധാറിന് അപേക്ഷിക്കാൻ വകുപ്പില്ല. വിദേശ ഇന്ത്യക്കാർക്ക് ആധാർ നിർബന്ധമല്ലെന്ന് കേന്ദ്രം ആവർത്തിക്കുമ്പോൾ തന്നെയാണ് എല്ലാ തുറകളിലേക്കും തിരിച്ചറിയൽ കാർഡ് വിപുലീകരിക്കാനുള്ള നീക്കവും. പ്രശ്നം യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ കേന്ദ്രം ഇതിയെങ്കിലും തയാറാകണം എന്നാണ് പ്രവാസലോകം ഒന്നാകെ ആവശ്യപ്പെടുന്നതും.
Adjust Story Font
16