ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ദുബൈ നഗരസഭ പുതിയ നിബന്ധനകള്‍
ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ദുബൈ നഗരസഭ പുതിയ നിബന്ധനകള്‍
ഷവര്‍മ തയാറാക്കാനും വില്‍ക്കാനുമുള്ള സ്ഥലത്തിന് ചുരുങ്ങിയത് 10 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കണമെന്നാണ് നിബന്ധനകളില്‍ പ്രധാനം.
ഷവര്‍മ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്താന്‍ ദുബൈ നഗരസഭ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഷവര്‍മ തയാറാക്കാനും വില്‍ക്കാനുമുള്ള സ്ഥലത്തിന് ചുരുങ്ങിയത് 10 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉണ്ടായിരിക്കണമെന്നാണ് നിബന്ധനകളില്‍ പ്രധാനം.
നഗരത്തിലെ ഷവര്‍മ വില്‍ക്കുന്ന 472 റസ്റ്റോറന്‍റുകള്‍ക്ക് നഗരസഭ പുതിയ നിബന്ധനകള്‍ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. നിയമലംഘകര്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. ചുരുങ്ങിയത് 10 ചതുരശ്രമീറ്റര്‍ വിസ്തൃതി ഉള്ള സ്ഥലത്താണ് ഷവര്‍മ നിര്‍മാണവും വില്‍പനയും നടത്തേണ്ടത്. ഇറച്ചിയും മറ്റ് ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാന്‍ മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഇറച്ചി കഴുകുന്നിടത്ത് ശുചിത്വം പാലിക്കണം. വെന്‍റിലേഷന്‍ സൗകര്യവും ഒരുക്കണം.
പല റസ്റ്റോറന്‍റുകളിലും ശുചിത്വമില്ലാത്ത സ്ഥലങ്ങളിലാണ് ഇറച്ചി കഴുകുന്നതും ഷവര്‍മ ഉണ്ടാക്കുന്നതുമെന്ന് നഗരസഭ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ പരിശോധനാ വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു.
Adjust Story Font
16