Quantcast

യുഎഇ വാറ്റ്; നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും

MediaOne Logo

Jaisy

  • Published:

    15 May 2018 2:43 AM GMT

യുഎഇ വാറ്റ്; നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും
X

യുഎഇ വാറ്റ്; നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും

ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പിഴ നല്‍കേണ്ടി വരുമെന്ന് ടാക്സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കി

യുഎഇയില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കിയ ശേഷം ആദ്യത്തെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഫെബ്രുവരി 28ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും പിഴ നല്‍കേണ്ടി വരുമെന്ന് ടാക്സ് അതോറ്റിറ്റി മുന്നറിയിപ്പ് നല്‍കി.

ജനുവരി 31 ന് ആദ്യ നികുതി കാലയളവ് അവസാനിക്കവെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മുഴുവന്‍ സ്ഥാപനങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് യു എ ഇ ഫെഡറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു. ഫെബ്രുവരി 28 ന് ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് മാത്രമല്ല, നികുതി കുടിശ്ശികക്കും പിഴയടക്കേണ്ടി വരും. ടാക്സ് അതോറിറ്റിയുടെ പോര്‍ട്ടല്‍ വഴി 24 മണിക്കൂറും റിട്ടേണ്‍ സമര്‍പ്പിക്കാനും നികുതിയടക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയെയും യുഎഇ സെന്‍ട്രല്‍ ബാങ്കിനെയും ബന്ധിപ്പിക്കുന്ന യുഎഇ ഫണ്ട്സ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെയും നികുതി അടക്കാം. 77 ബാങ്ക് ശാഖകളിലും ധനകാര്യസ്ഥാപനങ്ങളിലും നികുതി കുടിശ്ശിക അടക്കാം. നികുതി അടക്കുന്ന സ്ഥാപനത്തിന്റെ പേര് , വിലാസം, വാറ്റ് രജിസ്ട്രേഷൻ നമ്പര്‍, നികുതി റിട്ടേണിന്റെ കാലയളവ് , സമർപ്പിക്കുന്ന തീയതി, നികുതി കാലയളവിലെ സ് റ്റാൻഡേഡ് റേറ്റഡ് സപ്ലൈയുടെ മൂല്യം, നികുതി ഈടാക്കിയതിന്റെ രസീത്, നികുതി കാലയളവിലെ സീറോ റേറ്റഡ് സപ്ലൈയുടെ മൂല്യം തുടങ്ങി പത്ത് കാര്യങ്ങള്‍ റിട്ടേണില്‍ നിര്‍ബന്ധമാണെന്നും അതോറിറ്റി അറിയിച്ചു.

TAGS :

Next Story