കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് നിയന്ത്രണം
കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് നിയന്ത്രണം
കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് നിയന്ത്രണം പ്രഖ്യാപിച്ചു . 1950 നു മുൻപ് ജനിച്ചവർക്ക് സന്ദർശന വിസ അനുവദിക്കുന്നത് പൂർണമായും നിർത്തി വെക്കാനും സന്ദർശന വിസ നീട്ടിനല്‍കുന്നത് അവസാനിപ്പിക്കാനുമാണ് കര്‍ശന നിര്‍ദേശം. റമദാനില്‍ യാചന തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നിര്‍ദേശം
കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് നിയന്ത്രണം പ്രഖ്യാപിച്ചു . 1950 നു മുൻപ് ജനിച്ചവർക്ക് സന്ദർശന വിസ അനുവദിക്കുന്നത് പൂർണമായും നിർത്തി വെക്കാനും സന്ദർശന വിസ നീട്ടിനല്‍കുന്നത് അവസാനിപ്പിക്കാനുമാണ് കര്‍ശന നിര്‍ദേശം. റമദാനില്‍ യാചന തടയുന്നതിന്‍റെ ഭാഗമായാണ് പുതിയ നിര്‍ദേശം. താമസ പൌരത്വ വകുപ്പ് സെക്രട്ടറി ഷൈഖ് മാസിൻ അൽ ജറാഹാണ് ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയത്. വിദേശികൾ പ്രായമായ ബന്ധുക്കളെ സന്ദർശന വിസയിൽ കൊണ്ട് വന്നു സൗജന്യ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബ സന്ദർശന വിസക്ക് പ്രായ പരിധി വെക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതിനു പിന്നാലെ കുവൈത്തിൽ താമസാനുമതിയുള്ള വിദേശികളുടെ ജീവിതപങ്കാളി, മക്കൾ എന്നിവരോഴികെയുള്ള ബന്ധുക്കൾക്ക് സന്ദർശന വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുതിയിട്ടുമുണ്ട്. നിലവിൽ ഇഷ്യു ചെയ്ത വിസ യാതൊരു കാരണവശാലും പുതുക്കി നല്‍കരുതെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നല്‍കിയിട്ടുണ്ട്. റമദാനില്‍ യാചനക്കും പണപ്പിരിവിനുമായി ബന്ധുക്കളെ കൊണ്ട് വരുന്ന പ്രവണത തടയുന്നതിനു വേണ്ടിയാണ് സന്ദർശന വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് സൂചന പറഞ്ഞു. റമദാനിൽ അനധികൃതമായി പണപ്പിരിവ് നടത്തുകയോ പള്ളികളിൽ ഭിക്ഷയാചിക്കുകയോ ചെയ്‌താൽ കർശന നടപടി ഉണ്ടാകുമെന്നു ഷെയ്ഖ് മാസിൻ അൽ ജരാഹ് മുന്നറിയിപ്പ് നല്‍കി. അതിനിടെ റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുവൈത്തിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേര്‍ന്നു സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. റമദാനില്‍ വിശ്വാസികള്‍ക്ക് പ്രയാസങ്ങളില്ലാതെ ആരാധനാകാര്യങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാന്‍ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ഖാലിദ് അല്‍ഹമദ് വിവിധ സുരക്ഷാ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ക്ക് നിര്‍ദേശം നല്‍കി. റോഡുകള്‍, പള്ളികള്‍, വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയ എല്ലായിടത്തും സുരക്ഷാ നിരീക്ഷണത്തിന് പൊലീസ് ചെക്ക്പോയന്‍റുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.
Adjust Story Font
16