കുവൈത്തിൽ ആശ്രിത വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പളം 450 ദിനാറാക്കി
കുവൈത്തിൽ ആശ്രിത വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പളം 450 ദിനാറാക്കി
കുറഞ്ഞ വരുമാനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം ഇരുട്ടടിയാകും
കുവൈത്തിൽ വിദേശികൾക്ക് ആശ്രിത വിസ ലഭിക്കാനുള്ള അടിസ്ഥാന ശമ്പളം 450 ദിനാർ ആക്കി ഉയർത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് ആണ് ബുധനാഴ്ച ശമ്പള പരിധി സംബന്ധിച്ച പ്രത്യേക ഉത്തരവ് ഇറക്കിയത് . കുറഞ്ഞ വരുമാനക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആഭ്യന്തര വകുപ്പിന്റെ പുതിയ തീരുമാനം ഇരുട്ടടിയാകും .
നിലവിൽ 250 ദിനാർ അടിസ്ഥാന ശമ്പളമുള്ള വിദേശികൾക്കാണ് ആഭ്യന്തര മന്ത്രാലയം ആശ്രിത വിസ അനുവദിക്കുന്നത്. ഇതാണ് പുതിയ ഉത്തരവിലൂടെ ഒറ്റയടിക്ക് 450 ദിനാറാക്കി ഉയർത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ഒപ്പിട്ട ഉത്തരവിന്റെ കോപ്പി ബന്ധപ്പെട്ട ഡിപാർട്ട്മെന്റുകൾക്കു അയച്ചിട്ടുണ്ട് . നിലവില്‍ രാജ്യത്ത് കുടുംബ വിസയില്‍ കഴിയുന്നവരെ നിബന്ധനയില്‍നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഉള്ള അധികാരം താമസ കാര്യ വകുപ്പ് മേധാവിക്ക് നൽകിയിട്ടുണ്ട് . ഇത് പ്രകാരം 450 ദിനാറിൽ കുറഞ്ഞ ശമ്പളം വാങ്ങുന്നവർ കുടുംബ വിസ പുതുക്കുമ്പോൾ താമസകാര്യ വകുപ്പ് മേധാവിയുടെ എൻഒസി ഹാജരാക്കേണ്ടി വരുമെന്നാണ് സൂചന. അതെ സമയം സര്‍ക്കാര്‍ സർവീസിൽ ഉള്ള പതിനാലോളം വിഭാഗങ്ങളെ അടിസ്ഥാന ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമോപദേശകൻ , ജഡ്ജി , സ്കൂള്‍ ഡയറക്ടര്‍ , അധ്യാപകൻ , സൈക്കോളജിസ്റ്റ് , ലാബ് ടെക്നീഷ്യൻ , നഴ്സ, ഹെല്‍ത്ത് ടെക്നീഷ്യൻ ഫാര്‍മസിസ്റ്റു , തുടങ്ങിയ തസ്തികകൾക്ക് പുതിയ ശമ്പള പരിധി ബാധകമാവില്ല.
യൂണിവേഴ്സിറ്റി ബിരുധദാരികളായ സാമ്പത്തിക വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍, പള്ളി ഇമാമുമാര്‍, ബാങ്കുവിളിക്കുന്നവര്‍, ജുമുഅ പ്രഭാഷകര്‍, ഖുര്‍ആന്‍ മനഃപാഠമുള്ളര്‍, എന്നിവര്‍ക്കും ഇളവുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, കായികപരിശീലകര്‍, സ്പോര്‍ട്സ് യൂണിയനുകള്‍ക്കും ക്ലബുകള്‍ക്കും കീഴിലെ കളിക്കാര്‍, പൈലറ്റുമാര്‍, എയര്‍ഹോസ്റ്റസുമാര്‍, മൃതദേഹങ്ങളുടെ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവർ എന്നിവര്‍ക്കും കുടുംബ വിസ ലഭിക്കുന്നതിന് 450 ദീനാര്‍ ശമ്പളം വേണമെന്ന നിബന്ധന ബാധകമാവില്ലെന്നു ഉത്തരവില്‍ പറയുന്നു. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള സ്കെയില്‍ ഒറ്റയടിക്ക് 450 ആയി ഉയര്‍ത്തിയത് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
Adjust Story Font
16