Quantcast

ഒരു ബര്‍ഗറിന് ആറരലക്ഷത്തിലേറെ രൂപ

MediaOne Logo

Ubaid

  • Published:

    16 May 2018 6:26 PM GMT

ഒരു ബര്‍ഗറിന് ആറരലക്ഷത്തിലേറെ രൂപ
X

ഒരു ബര്‍ഗറിന് ആറരലക്ഷത്തിലേറെ രൂപ

സ്തനാര്‍ബുദ ബോധവല്‍കരണത്തിനായി സംഘടിപ്പിക്കുന്ന പിങ്ക് കാരവന്റെ ഭാഗമായാണ് ദുബൈയില്‍ പിങ്ക് ബൈറ്റ് എന്ന ലേലം സംഘടിപ്പിച്ചത്.

ഒരു ബര്‍ഗറിന് ആറരലക്ഷത്തിലേറെ രൂപ. ദുബൈയിലാണ് ലോകത്തെ ഏറ്റവും വില കൂടിയ ബര്‍ഗര്‍ ഇടപാട് നടന്നത്. ബര്‍ഗറിന് ലേലത്തില്‍ ലഭിച്ച തുക സ്തനാര്‍ബുദ ബോധവല്‍കരണത്തിനും ചികില്‍സക്കും വിനിയോഗിക്കും.

സ്തനാര്‍ബുദ ബോധവല്‍കരണത്തിനായി സംഘടിപ്പിക്കുന്ന പിങ്ക് കാരവന്റെ ഭാഗമായാണ് ദുബൈയില്‍ പിങ്ക് ബൈറ്റ് എന്ന ലേലം സംഘടിപ്പിച്ചത്. പിങ്ക് കാരവന്‍ അംബാസഡര്‍മാരിലൊരാളായ ഷാർജ സ്​റ്റാറ്റിറ്റിക്​സ്​ ആൻറ്​ കമ്യൂണിറ്റി ഡവലപ്​മെൻറ്​ ചെയർമാൻ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ലാ അൽ താനി തയ്യാറാക്കിയ ബര്‍ഗറാണ് പതിനായിരം ഡോളറിന് ലേലം കൊണ്ടത്. വില്ല 88 മാഗസിന്റെ ഉടമയാണ് 36,700 ദിര്‍ഹം നല്‍കി ബര്‍ഗര്‍ സ്വന്തമാക്കിയത്. കുങ്കുമ ബണ്ണിൽ ചെഡ്ഡാർ ചീസും മാട്ടിറച്ചിയും ഏഴുതരം സുഗന്ധ വ്യഞ്ജനങ്ങളും ഹരിസസോസും ചേർത്താണ് ആഢംബര ബർഗർ തയ്യാറാക്കിയത്​. ലേലത്തില്‍ മൊത്തം 1,08,755 ദിർഹം സ്വരൂപിക്കാനായി. ലേലത്തില്‍ ലഭിച്ച പണം മുഴുവൻ സ്​തനാർബുദ ബോധവത്​കരണത്തിനും പരിശോധനക്കും ചികിത്സകൾക്കുമായി വിനിയോഗിക്കും. ഷാര്‍ജയില്‍ നിന്ന് ആരംഭിച്ച പിങ്ക് കാരവന്റെ യാത്ര വിവിധ എമിറേറ്റുകളിലൂടെ തുടരുകയാണ്.

TAGS :

Next Story