Quantcast

എണ്ണവില രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ; ഗൾഫ്​ മേഖലക്ക്​ കൂടുതൽ പ്രതീക്ഷ

MediaOne Logo

Jaisy

  • Published:

    16 May 2018 6:19 PM GMT

എണ്ണവില രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ; ഗൾഫ്​ മേഖലക്ക്​ കൂടുതൽ പ്രതീക്ഷ
X

എണ്ണവില രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ; ഗൾഫ്​ മേഖലക്ക്​ കൂടുതൽ പ്രതീക്ഷ

ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങൾ നിലവിലെ ഉൽപാദനം വെട്ടിച്ചുരുക്കിയ നടപടി തുടരുകയാണെങ്കിൽ വിപണിയിൽ വീണ്ടും വില ഉയർന്നേക്കുമെന്നാണ്​ വിലയിരുത്തൽ

രണ്ടു വർഷത്തിനിടയിലെ ഏറ്റവും മികച്ച നിരക്കിലേക്ക്​ എണ്ണവില എത്തിയതോടെ ഗൾഫ്​ രാജ്യങ്ങൾക്ക്​ പ്രതീക്ഷയേറുന്നു. ഒപെക്​, ഒപെക്​ ഇതര രാജ്യങ്ങൾ നിലവിലെ ഉൽപാദനം വെട്ടിച്ചുരുക്കിയ നടപടി തുടരുകയാണെങ്കിൽ വിപണിയിൽ വീണ്ടും വില ഉയർന്നേക്കുമെന്നാണ്​ വിലയിരുത്തൽ.

ആഗോള എണ്ണ വിപണിയിൽ നിന്ന്​ ഇപ്പോൾ പുറത്തു വരുന്ന നല്ല വാർത്തകൾ ഉലഞ്ഞ ഗൾഫ്​ സമ്പദ്​ ഘടനക്ക്​ വലിയ കരുത്തേകുന്നതാണ്​. ആഗോള തലത്തിലെ വളർച്ചാ മുരടിപ്പും ബദൽ ഇന്​ധനങ്ങളുടെ ലഭ്യതയും എണ്ണവിപണിക്ക്​ തിരിച്ചടിയായി മാറിയിരുന്നു. ചുരുങ്ങിയത്​ ബാരലിന്​ അറുപത്​ ഡോളറെങ്കിലും വില എത്തണമെന്ന ആഗ്രഹത്തിലാണ്​ ഒപെക്​ , ​ഒപെകിതര രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ തീരുമാനിച്ചത്​. എന്നാൽ ആ നടപടിയും വിപണിയിൽ വേണ്ടവിധം പ്രതിഫലിച്ചില്ല. ഇപ്പോൾ വൈകിയാണെങ്കിലും വില ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണുള്ളത്​.

ആഗോള വിപണിയിൽ അസംസ്കൃത എണ്ണ ബാരലിന്​ 61നു മുകളിലാണിപ്പോൾ. 2015 ജൂലൈ മാസത്തിനു ശേഷം​ ഇപ്പോൾ മാത്രമാണ്​ നിരക്ക്​ ആ തലത്തിലേക്കു വരുന്നത്​. ഒരു വർഷം മുമ്പാണ്​ ഉൽപാദനം കുറക്കാൻ ഒപെക്​, ​ഒപെക്​ ഇതര രാജ്യങ്ങൾ ധാരണയിലെത്തിയത്​. വിപണിയിൽ ഉണർവ്​ രൂപപ്പെട്ട സാഹചര്യത്തിൽ ഈ മാസം ഒപെക്​രാജ്യങ്ങൾ വീണ്ടും യോഗം ചേർന്ന്​ ഭാവിനടപടി ചർച്ച ചെയ്യും. അടുത്ത വർഷം മാർച്ച്​ മാസം പിന്നിട്ടും ഉൽപാദനം കുറച്ച നടപടി തുടരണം എന്ന അഭിപ്രായമാണ്​ പൊതുവെയുള്ളത്​. ചൈനയിലും മറ്റും എണ്ണ ആവശ്യകത കൂടുമെന്നിരിക്കെ, വിപണിയിൽ വില വീണ്ടും ഉയരാൻ തന്നെയാണ്​ സാധ്യതയെന്നാണ്​ വിദഗ്ധർ വ്യക്തമാക്കുന്നത്​.

എണ്ണവിലയിലെ ഉണർവ്​ ഗൾഫ്​ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും ആക്കം കൂട്ടും. സൗദി ​അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഒട്ടേറെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർമാണം ഉൾപ്പെടെ എല്ലാ മേഖലകളിലും കുതിപ്പിനുള്ള പാതയൊരുങ്ങും.

TAGS :

Next Story