Quantcast

യു ആര്‍ ഓൺ എയര്‍ മല്‍സരം; ആറാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു

MediaOne Logo

Jaisy

  • Published:

    16 May 2018 6:27 PM GMT

യു ആര്‍ ഓൺ എയര്‍ മല്‍സരം; ആറാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു
X

യു ആര്‍ ഓൺ എയര്‍ മല്‍സരം; ആറാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു

ടിവി അവതാരകന്‍ രാജ് കലേഷ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യൂ ആര്‍ ഓണ്‍ എയര്‍ വാര്‍ത്താ വായനാ, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിന്റെ ആറാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

വാര്‍ത്താവതരണത്തില്‍ അജ്മാന്‍ അല്‍അമീര്‍ ഇംഗ്ലീഷ് സ്കൂളിലെ മുഹമ്മദ് ഫായിസ്, ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ കൃഷ്ണപ്രിയ എസ് നായര്‍ എന്നിവരാണ് ജേതാക്കള്‍. ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലെ മുഹമ്മദ് സെയിന്‍, അബൂദബി ഒയാസിസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഫഹീം ഇബ്രാഹിം എന്നിവര്‍ക്കാണ് സമ്മാനം. ടിവി അവതാരകന്‍ രാജ് കലേഷ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കായി കലേഷിന്റെ മാജിക് പ്രകടനവും അരങ്ങേറി.

TAGS :

Next Story