ഇന്ത്യയിൽ നിന്ന് പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങി
ഇന്ത്യയിൽ നിന്ന് പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങി
140 ദീനാർ ശമ്പളത്തിന് പരിചയസമ്പന്നരായ ഇന്ത്യൻ പുരുഷ ഡ്രൈവർമാരെ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു
ഇന്ത്യയിൽ നിന്ന് പുരുഷ ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്തു തുടങ്ങിയതായി കുവൈത്തിലെ അൽ ദുർറ കമ്പനി. 140 ദീനാർ ശമ്പളത്തിന് പരിചയസമ്പന്നരായ ഇന്ത്യൻ പുരുഷ ഡ്രൈവർമാരെ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി സർക്കാർ പങ്കാളിത്തത്തോടെ രൂപവത്കരിച്ച കമ്പനിയാണ് അൽ ദുർറ. കമ്പനി ചെയർമാൻ ഇയാദ് അൽ സുമൈത്ത് ആണ് ഗാർഹികമേഖലയിലേക്ക് ഇന്ത്യയിൽ നിന്ന് പുരുഷാജോലിക്കാരെ റിക്രൂട്ട്ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത് . ഡ്രൈവർ, പാചകക്കാരൻ , പരിചാരകൻ തുടങ്ങിയ കാറ്റഗറികളിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് , ശമ്പളം എന്നിവ അൽദുർറ കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട് . ഇതനുസരിച്ചു പരിചയ സമ്പന്നനായ ഇന്ത്യൻ ഡ്രൈവർക്ക് 280 ദീനാർ റിക്രൂട്ട്മെന്റ് ഫീസും 140 ദിനാർ ശമ്പളവും നൽകണം . ജോലി പരിചയമില്ലാത്ത ഡ്രൈവർമാർക്ക് 180 ദീനാർ റിക്രൂട്ട്മെന്റ് ഫീസും 120 ദീനാർ ശമ്പളവും നൽകിയാൽ മതി . 100 ദീനാർ ശമ്പളവും 180 ദീനാർ റിക്രൂട്ട്മെന്റ് ആണ് പരിചയസമ്പന്നരായ ഹൗസ് ബോയിയെ ലഭിക്കാൻ സ്പോൺസർ നൽകേണ്ടത് . പരിചയസമ്പത്തില്ലാത്തവരെ മതിയെങ്കിൽ ശമ്പളം 80 നൽകിയാൽ മതി . തൊഴിൽ പരിചയമുള്ള ഇന്ത്യൻ പാചകക്കാർക്ക് ചുരുങ്ങിയത് 120 ദീനാറാണ് ശമ്പളം . പരിചയമില്ലാത്തവർക്ക് 100 ദീനാറും 180 ദീനാറാണ് പാചകക്കാരുടെ റിക്രൂട്ട്മെന്റ് ചെലവായി സ്പോൺസർമാർ നൽകേണ്ടത്. ഇന്ത്യയിൽനിന്നു സ്ത്രീകളെ ഗാർഹികമേഖലയിലേക്കു റിക്രൂട്ട് ചെയ്യുന്നില്ലെന്നും കമ്പനി ചെയർമാൻ വ്യക്തമാക്കി.
Adjust Story Font
16