Quantcast

മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍ മത്സരമൊരുക്കി മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍

MediaOne Logo

Jaisy

  • Published:

    17 May 2018 8:10 PM GMT

മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍ മത്സരമൊരുക്കി മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍
X

മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍ മത്സരമൊരുക്കി മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍

മാപ്പിളപ്പാട്ടില്‍ കാവ്യാത്മകവും മൂല്യങ്ങളുള്ളതുമായ മൗലിക രചനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മംവാഖ് ദോഹയില്‍ ആഗോള രചനാമത്സരം സംഘടിപ്പിക്കുന്നത്

മാപ്പിളപ്പാട്ട് രചനക്ക് ആഗോളതലത്തില്‍ മത്സരമൊരുക്കുകയാണ് ഖത്തറിലെ മലപ്പുറം ജില്ലാ മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍. മികച്ച രചനക്ക് ഇരുപത്തി അയ്യായിരം രൂപയും , രണ്ടാം സ്ഥാനത്തിന് പതിനയ്യായിരം രൂപയും സമ്മാനമായി നല്‍കുമെന്ന് മംവാഖ് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തിലേക്കുള്ള രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആണ്.

മാപ്പിളപ്പാട്ടില്‍ കാവ്യാത്മകവും മൂല്യങ്ങളുള്ളതുമായ മൗലിക രചനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മംവാഖ് ദോഹയില്‍ ആഗോള രചനാമത്സരം സംഘടിപ്പിക്കുന്നത്. പ്രവാസം , മതമൈത്രി , കുടുംബ ഭദ്രത , മാതൃത്വം , ജീവകാരുണ്യം പ്രകൃതി എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ മത്സരത്തിന് അയക്കാവുന്നതാണ്. മികച്ച രചനകള്‍ക്ക് 25000 , 15000 , 10000 എന്നിങ്ങനെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് സമ്മാനം നല്‍കും . കൂടാതെ 7 പേര്‍ക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് മംവാഖ് ഭാരവാഹികള്‍ പറഞ്ഞു. ഒ എം കരുവാരക്കുണ്ട്. കാനേഷ് പൂനൂര് , ബാപ്പു വെള്ളിപറമ്പ് , ഫൈസല്‍ എളേറ്റില്‍ , ഹസന്‍ നെടിയനാട് എന്നവരാണ് വിധികര്‍ത്താക്കളായെത്തുക. അവസാന റൗണ്ടിലെത്തുന്ന രചനകള്‍ പ്രഗത്ഭരായ സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കാനും സംഘാടകര്‍ അവസരമൊരുക്കും. വിദ്യാധരന്‍ മാസ്റ്റര്‍ , കെ വി അബൂട്ട് , കോഴിക്കോട് അബൂബക്കര്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കും.

TAGS :

Next Story