Quantcast

യുഎഇയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി നിയമം

MediaOne Logo

Jaisy

  • Published:

    18 May 2018 12:22 AM GMT

യുഎഇയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി നിയമം
X

യുഎഇയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി നിയമം

സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളും സാമഗ്രികളും സ്വന്തമാക്കുന്നതും കൈവശം വെക്കുന്നതും സംബന്ധിച്ച് നിയമം നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നു

യുഎഇയുടെ സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണം, ആവിഷ്കരണം, പരിപാലനം, കൈകാര്യകര്‍തൃത്വം, പ്രോത്സാഹനം എന്നിവ സംബന്ധിച്ച നിയമം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളും സാമഗ്രികളും സ്വന്തമാക്കുന്നതും കൈവശം വെക്കുന്നതും സംബന്ധിച്ച് നിയമം നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നു.

സാംസ്കാരിക പൈതൃകവസ്തുക്കളുടെ കൈമാറ്റം, കയറ്റുമതി തുടങ്ങിയവക്ക് നിയമം ബാധകമാണ്. പുരാതന വസ്തുക്കള്‍ കണ്ടത്തെിയാല്‍ അവ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതിന്റെ സമയപരിധിയും നിയമം വ്യക്തമാക്കുന്നു. സ്പഷ്ടമായതും അല്ലാത്തതും എന്ന് വേര്‍തിരിച്ച്രേഖകള്‍ സൂക്ഷിക്കേണ്ടത് ‍ അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയാണ്. പുരാവസ്തു ഖനനത്തിന് അബൂദബി ടി.സി.എയുടെ ലൈസന്‍സ് നിര്‍ബന്ധമാക്കി. ഉദ്ഖനനങ്ങളിലെ കണ്ടത്തെലുകളുടെ സമ്പൂര്‍ണ ഉടമസ്ഥാവകാശം രാഷ്ട്രത്തിനായിരിക്കും. നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവ്ശിക്ഷയോ അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ദിര്‍ഹം പിഴയോ ലഭിക്കും.

TAGS :

Next Story