Quantcast

ദുബൈ മെട്രോ ട്രിപ്പുകള്‍ വര്‍ധിപ്പിച്ചു

MediaOne Logo

Subin

  • Published:

    18 May 2018 6:31 PM GMT

ദുബൈ മെട്രോ ട്രിപ്പുകള്‍ വര്‍ധിപ്പിച്ചു
X

ദുബൈ മെട്രോ ട്രിപ്പുകള്‍ വര്‍ധിപ്പിച്ചു

തിരക്കേറുന്ന സമയങ്ങളില്‍ ചില സ്‌റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും ആര്‍ടിഎ തീരുമാനിച്ചു.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദുബൈ മെട്രോയുടെ ട്രിപ്പുകള്‍ വര്‍ധിപ്പിച്ചു. തിരക്കേറുന്ന സമയങ്ങളില്‍ ചില സ്‌റ്റേഷനുകള്‍ക്കിടയില്‍ മാത്രം ചെറിയ ട്രിപ്പുകള്‍ ആരംഭിക്കാനും ആര്‍ടിഎ തീരുമാനിച്ചു. പുതുക്കിയ സമയക്രമം ഇന്ന് മുതല്‍ നിലവില്‍ വന്നു.

ദുബൈ മെട്രോയില്‍ ആഴ്ചയില്‍ 276 പുതിയ ട്രിപ്പുകള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. റെഡ് ലൈനില്‍ 154 ഉം ഗ്രീന്‍ ലൈനില്‍ 122 ഉം പുതിയ ട്രിപ്പുണ്ടാകും. ഇതിന് പുറമെ ശനി മുതല്‍ വ്യാഴം വരെ റെഡ് ലൈനില്‍ രാവിലെ മൂന്ന് ഷോര്‍ട്ട് ട്രിപ്പുകളുണ്ടാകും. രാവിലെ 6.7 ന് ദുബൈ ഇന്റര്‍നെറ്റ് സിറ്റി മുതില്‍ റാശിദിയ്യയിലേക്കാണ് ആദ്യ ഷോര്‍ട്ട് ട്രിപ്പ്. രാവിലെ 6.27 ന് ജാഫിലിയ സ്‌റ്റേഷനില്‍ നിന്ന് റാശിദയ്യയിലേക്കാണ് രണ്ടാമത്തേത്.

എതിര്‍ദിശയില്‍ ബുര്‍ജുമാന്‍ സ്‌റ്റേഷനില്‍ നിന്ന് ജബല്‍അലി യുഎഇ എക്‌സ്‌ചേഞ്ചിലേക്ക് രാവിലെ 6.02 ന് മറ്റൊരു ഷോര്‍ട്ട് ട്രിപ്പുണ്ടാകും. വെള്ളിയാഴ്ചകളില്‍ വിവിധ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഇത്തരം അഞ്ച് ഷോര്‍ട്ട് ട്രിപ്പുകളും റെഡ് ലൈനിലുണ്ടാകും. റാശിദിയ ദിശയിലേക്ക് ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ നിന്നും ബിസിനസ് ബേ സ്‌റ്റേഷനില്‍ നിന്നും ബൂര്‍ജുമാന്‍ എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് സര്‍വീസുണ്ടാകും. എതിര്‍ദിശയില്‍ ദേരസിറ്റി സെന്റര്‍, ജാഫലിയ സ്‌റ്റേഷനുകളില്‍ നിന്ന് യുഎഇ എക്‌സ്‌ചേഞ്ച് സ്‌റ്റേഷനിലേക്ക് രണ്ട് ഷോര്‍ട്ട് ട്രിപ്പ് സര്‍വീസുണ്ടാകുമെന്നും ആര്‍ടിഎ അറിയിച്ചു.

TAGS :

Next Story