സാമ്പത്തിക ഇടപാടുകളിലെ നിരീക്ഷണം: ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി ശൂറ കൗണ്‍സിലിന്റെ അംഗീകാരം
സാമ്പത്തിക ഇടപാടുകളിലെ നിരീക്ഷണം: ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി ശൂറ കൗണ്‍സിലിന്റെ അംഗീകാരം
പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാനുള്ള നടപടികളാണ് ഇന്ത്യയും സൌദി അറേബ്യയും സ്വീകരിക്കുന്നത്.
സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ശൂറ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് അല്‍ജഫ്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ആഭ്യന്തര മന്ത്രാലയത്തിന് നടപടികളുമായി മുന്നോട്ട് പോകാന്‍ അംഗീകാരം നല്‍കിയത്.
പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാനുള്ള നടപടികളാണ് ഇന്ത്യയും സൌദി അറേബ്യയും സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റിയാദ് സന്ദര്‍ശന വേളയിലാണ് സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ സൗദി ആഭ്യന്തര മന്ത്രാലയവും ഇന്ത്യന്‍ സാമ്പത്തിക അന്വേഷണ വകുപ്പും തമ്മില്‍ ഒപ്പുവെച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയില്‍ വ്യവസ്ഥയുണ്ടായിരിക്കണമെന്ന് ശൂറ കൌണ്‍സില്‍ നിര്‍ദേശിച്ചു. ശൂറ കൗണ്‍സിലിലെ സുരക്ഷ വിഭാഗം മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല അസ്സഅദൂന്‍ അവതരിപ്പിച്ച സുരക്ഷ റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യയും സൗദിയും തമ്മില്‍ സാമ്പത്തിക നിരീക്ഷണ, സുരക്ഷ ധാരയുണ്ടാക്കാന്‍ അംഗീകാരം നല്‍കിയത്.
സൗദിയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) വിദേശ രാജ്യങ്ങളില്‍ അതിന്റെ ശാഖകള്‍ തുറക്കണമെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശിച്ചു. വിഷന്‍ 2030ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാന്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ട്. വന്‍ രാഷ്ട്രങ്ങളിലും സാമ്പത്തിക മുതല്‍മുടക്കിന് സാധ്യതയുള്ള രാജ്യങ്ങളിലുമാണ് സാഗിയയുടെ വിദേശ ശാഖകള്‍ തുറക്കേണ്ടതെന്നും ശൂറ കൗണ്‍സില്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
Adjust Story Font
16