34 വര്‍ഷമായി നാടു കാണാത്ത പ്രവാസി ഒടുവില്‍ കേരളത്തിലേക്ക് മടങ്ങുന്നു
മുപ്പത്തി നാല് വര്‍ഷം മുന്‍പ് ഇരുപത്തി രണ്ടാം വയസിലാണ് റഷീദ് സൗദിയിലെത്തിയത്. പിന്നീട് ഇതുവരെ നാട് കണ്ടിട്ടില്ല...
മുപ്പത്തിനാല് വര്‍ഷത്തിന് ശേഷം മലയാളിക്ക് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങി. 1983 ല്‍ സൗദിയിലത്തെിയ കൊല്ലം അഞ്ചല്‍ സ്വദേശി അബ്ദുല്‍ റഷീദിന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം ഫൈനല്‍ എക്‌സിറ്റ് നല്‍കി.
മുപ്പത്തി നാല് വര്‍ഷം മുന്‍പ് ഇരുപത്തി രണ്ടാം വയസിലാണ് റഷീദ് സൗദിയിലെത്തിയത്. പിന്നീട് ഇതുവരെ നാട് കണ്ടിട്ടില്ല. തുടക്കത്തില്‍ ആറ് വര്‍ഷം കെട്ടിട നിര്‍മ്മാണ സ്ഥലത്തെ കാവല്‍ക്കാരനായിരുന്നു. തുടര്‍ന്ന് വിവിധ കച്ചവട സ്ഥാപനങ്ങള്‍ നടത്തി. ഇതെല്ലാം നഷ്ടത്തില്‍ കലാശിച്ചു. 94ലാണ് അവസാനമായി താമസരേഖ പുതുക്കിയത്. പാസ്‌പോര്‍ട് അടക്കമുള്ള രേഖകള്‍ ബത്ഹയിലുണ്ടായ തീപിടുത്തില്‍ കത്തി നശിച്ചു. ഇതിനിടെ സ്‌പോണ്‍സറും മരണപ്പെട്ടു. ദുരിത ജീവിതത്തിന്റെ 34 വര്‍ഷത്തിനൊടുവില്‍ സ്വന്തം മാതാവിനെ കാണാനുള്ള യാത്രക്കുള്ള അവസാന ഒരുക്കത്തിലാണ് ഈ പ്രവാസി.
നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നോര്‍ക്ക കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെയാണ് ഫൈനല്‍ എക്‌സിറ്റ് നേടിയത്. ഇനിയുള്ള കാലം നാട്ടില്‍ തൊഴിലെടുത്ത് ഉമ്മയോടൊപ്പം കഴിയാമെന്ന പ്രതീക്ഷയിലാണ് റഷീദ്.
Adjust Story Font
16