Quantcast

സൌദിയില്‍ പൊതുമാപ്പ് സേവനം തുടരുന്നു

MediaOne Logo

Jaisy

  • Published:

    18 May 2018 9:06 AM GMT

സൌദിയില്‍ പൊതുമാപ്പ് സേവനം തുടരുന്നു
X

സൌദിയില്‍ പൊതുമാപ്പ് സേവനം തുടരുന്നു

ഒക്ടോബർ 19 വരെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് മടങ്ങാം

സൌദിയില്‍ നീട്ടി നല്‍കിയ പൊതുമാപ്പ് സേവനം തുടരുന്നു. രാജ്യത്തെ 21 കേന്ദ്രങ്ങളിലൂടെ സേവനം ഉപയോഗപ്പെടുത്താം. ഒക്ടോബർ 19 വരെ നിയമലംഘകര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. നേരത്തെ അവസാനിച്ച നാല് മാസം നീണ്ട പൊതുമാപ്പ് സമയത്തെ സമാന സേവനങ്ങള്‍ ഇത്തവണയും ലഭിക്കും.

എംബസി, കോണ്‍സുലേറ്റ് എന്നിവയടക്കം 21 കേന്ദ്രങ്ങള്‍ വഴിയാണ് പൊതുമാപ്പ് സേവനം. കഴിഞ്ഞ പൊതുമാപ്പ് സമയത്തെ സമാന സേവനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി ഇത്തവണയും ലഭിക്കും. ഇവര്‍ക്ക് ഒരു മാസത്തിനകം ആനുകൂല്യം ഉപയോഗപെടുത്തി നാട്ടിലേക്ക് മടങ്ങാം. നിയമലംഘകര്‍ ഇതുപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങണം. മാർച്ച് 23 നു മുൻപ് ഹുറാബാക്കപ്പെടുകയോ, ഇഖാമ കാലാവധി അവസാനിക്കുകയോ ചെയ്തവര്‍ക്കാണ് പൊതുമാപ്പില്‍ അവസരം. ഒരു രേഖയും കൈയ്യിലില്ലാത്തവർ, ഹജ്ജ്​ നിയമ ലംഘനത്തിൽ പെട്ടവർ, ഹജ്ജ്​ ഉംറ സന്ദർശന വിസാ കാലാവധി കഴിഞ്ഞവർ, സ്പോൺസർ മരണപ്പെട്ടവര്‍, ചുവപ്പ് വിഭാഗത്തിൽ പെട്ടവര്‍ക്കും ഇവര്‍ക്കെല്ലാം ഇതേ സേവനം ലഭിക്കും.

ഇവര്‍ക്കാവശ്യമായ സേവനം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ലഭിക്കുമെന്ന് കോൺസൽ ജനറൽ നൂർ റഹ്‌മാൻ ഷെയ്ഖ് മീഡിയവണിനോട് പറഞ്ഞു. കുറഞ്ഞ ആളുകളാണ് ശനിയാഴ്ച ആരംഭിച്ച സേവനം ഉപയോഗപ്പെടുത്തിയത്. പൊതു മാപ്പ് ആനുകൂല്യത്തെ കുറിച്ചുള്ള വിവരം പരമാവധി ഇന്ത്യക്കാരിലേയ്ക്കെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമാപ്പ്​ സംബന്ധിച്ചുള്ള ദൈനംദിന വിവരങ്ങൾ എംബസിയുടെയും കോൺസുലേറ്റിന്റെയും വെബ്​സൈറ്റ്​, ഫേബ്​ബുക്ക്​, ട്വിറ്റർ പേജുകളിലൂടെ അറിയാം. നിയമസാധുതയുള്ള പാസ്പോർട്ട്​ കൈവശമില്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റിന്​ നേരിട്ടെത്തണമെന്നും എംബസി അധികൃതർ അറിയിച്ചു.

TAGS :

Next Story