Quantcast

കുവൈത്ത് സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം

MediaOne Logo

Subin

  • Published:

    18 May 2018 5:47 PM GMT

കുവൈത്ത് സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം
X

കുവൈത്ത് സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം

സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം വര്‍ദ്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുകയെന്നു ഗവണ്മെന്റ് മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദാലി അറിയിച്ചു.

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കി കുവൈത്ത്. പുതുതായി 17000 തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി സ്വകാര്യമേഖലയില്‍ ഉറപ്പു വരുത്തും. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം വര്‍ദ്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുകയെന്നു ഗവണ്മെന്റ് മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദാലി അറിയിച്ചു.

സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കൂടുതല്‍ സ്വദേശികള്‍ക്കു സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും വേണ്ടി കുവൈത്ത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ഗവണ്മെന്റ് മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം അഥവാ ജിഎംആര്‍പി. ദേശീയ തൊഴില്‍ ശക്തി ക്രമീകരണത്തിന്റെ ഭാഗമായി ജിഎംആര്‍പി മുന്നോട്ടു വെച്ച നിര്‍ദേശത്തിനു അംഗീകാരം ലഭിച്ചതായി സെക്രട്ടറി ജനറല്‍ ഫൗസി അല്‍ മജ്ദലി പറഞ്ഞു. സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാരുടെ അനുപാതം വര്‍ധിപ്പിക്കണമെന്നതായിരുന്നു നിര്‍ദേശം. ഇതനുസരിച്ചു സ്വകാര്യ സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികള്‍ക്കു തൊഴില്‍ നല്‍കാന്‍ നിര്‍ബന്ധിതരാകും.

ബാങ്കിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ മൊത്തം തൊഴില്‍ ശക്തിയുടെ 64 ശതമാനം സ്വദേശികള്‍ക്കു സംവരണം ചെയ്യണമെന്നതായിരുന്നു നേരത്തെ ഉണ്ടായിട്ടിരുന്ന നിയമം ജിഎംആര്‍പിയുടെ നിര്‍ദേശം നടപ്പാക്കുന്നതോടെ ഇത് 70 ശതമാനമായി വര്‍ദ്ധിക്കും കമ്മ്യൂണിക്കേഷന്‍ സെക്റ്ററില്‍ നേരത്തെ 60 ശതമായിരുന്നത് 65 ശതമാനമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 18 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ 12 ശതമാനം എന്നത് 15 ശതമാനമായും ആണ് സ്വദേശി സാന്നിധ്യം വര്‍ധിക്കുക.

അറബിക് വിദ്യാഭ്യാസസഥാപനങ്ങളില്‍ 12 ശതമാനവും ഇംഗ്‌ളീഷ് വിദ്യാലയങ്ങളില്‍ 10 ശതമാനവും ആണ് സംവരണത്തിന്റെ തോത്. കൂടുതല്‍ വിദേശികളെ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു വര്‍ഷത്തില്‍ നിശ്ചിതഫീസ് നല്‍കി വിദേശികളെ നിയമിക്കാവുന്നതാണ്. അധികമുള്ള ഓരോ തൊഴിലാളിക്കും വെവ്വേറെ ഫീസ് നല്‍കേണ്ടി വരും. സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുക വഴി 17000 സ്വദേശി യുവാക്കള്‍ക്കു പുതുതായി സ്വകാര്യമേഖലയില്‍ ജോലി ലഭിക്കുമെന്നും ജിഎംആര്‍പി മേധാവി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story