Quantcast

അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്

MediaOne Logo

Jaisy

  • Published:

    18 May 2018 12:57 AM GMT

അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്
X

അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്

2017 നാലാം പാദത്തിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച്​ 53.4 ശതമാനമാണ്​ വിൽപനയിൽ കുറവുണ്ടായത്

എക്സൈസ്​ നികുതി നടപ്പാക്കിയതിനെ തുടർന്ന്​ അബൂദബി എമിറേറ്റിൽ പുകയില ഉൽപന്നങ്ങളുടെ കച്ചവടത്തിൽ വൻ കുറവ്​. 2017 നാലാം പാദത്തിൽ മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച്​ 53.4 ശതമാനമാണ്​ വിൽപനയിൽ കുറവുണ്ടായത്​. സ്റ്റാറ്റിസ്റ്റിക്സ്​ സെന്റർ അബൂദബിയാണ്​ ഇതു സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിച്ചത്​. പോയ വർഷം ഡിസംബറിൽ പുകയില ഉൽപന്നങ്ങളുടെ പുനർകയറ്റുമതി രേഖപ്പെടുത്തിയിട്ടില്ലെന്നും സെന്റര്‍​ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ്​ രാജ്യത്ത്​ എക്സൈസ്​ നികുതി പ്രാബല്യത്തിലായത്​. ഇതോടെ പുകയില ഉൽപന്നങ്ങളുടെ വില 100 ശതമാനം വർധിച്ചു. സോഫ്റ്റ്​ ഡ്രിങ്ക്​, എനർജി ഡ്രിങ്ക്​ തുടങ്ങി ആരോഗ്യത്തിന്​ ഹാനികരമാകാവുന്ന ഉൽപന്നങ്ങൾക്ക്​ 50 ശതമാനം മുതൽ 100 ശതമാനം വരെയും വില വർധിച്ചു. 2017 ഒക്​ടോബർ മുതൽ ഡിസംബർ അവസാനം വരെ എമിറേറ്റിലെ പുകയില ഉൽപന്ന വ്യാപാരം 9.4 കോടി ഡോളറിന്റേതാണ്​. 2016ൽ ഇതേ കാലയളവിലെ വ്യാപാരം 20.2 കോടി ദിർഹത്തിന്റെതായിരുന്നു.

TAGS :

Next Story