ഗള്‍ഫില്‍ ഈസ്റ്റര്‍ ആഘോഷം
പ്രത്യാശയുടെയും പുനരുത്ഥാനത്തിന്‍റെയും സന്ദേശം പകർന്നു നൽകുന്ന ഈസ്റ്ററിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ദേവാലയങ്ങളിലെല്ലാം പ്രത്യേക ശുശ്രൂഷകൾ നടന്നു
പീഡാനുഭവ വാരാചരണത്തിന് സമാപനം കുറിച്ച് ഗള്‍ഫില്‍ ക്രൈസ്തവർ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. പ്രത്യാശയുടെയും പുനരുത്ഥാനത്തിന്‍റെയും സന്ദേശം പകർന്നു നൽകുന്ന ഈസ്റ്ററിന്‍റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ ദേവാലയങ്ങളിലെല്ലാം പ്രത്യേക ശുശ്രൂഷകൾ നടന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് ആരാധനാ കർമങ്ങൾ നടന്നത്.
മസ്കത്തിൽ ഒാർത്തഡോക്സ്, മാർത്തോമാ, യാക്കോബായ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. കാത്തലിക് ദേവാലയത്തിൽ ഞായറാഴ്ച രാവിലെയാണ് ആരാധനാ കർമങ്ങൾ നടന്നത്. 50 നോമ്പാചാരണത്തിന്റെ സമാപനം കൂടിയാണ് ഈസ്റ്റർ. കുരിശുമരണത്തിന് ശേഷം യേശു ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന ഈസ്റ്റർ പ്രത്യാശയുടെയും പുനരുത്ഥാനത്തിന്‍റെയും സന്ദേശമാണ് നൽകുന്നത്.
റൂവി, ഗാലാ, സോഹാർ, സലാലാ എന്നിവിടങ്ങളിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും ഭക്തിനിർഭരമായ ശുശ്രൂഷകൾ നടന്നു. എല്ലാ ദേവാലയങ്ങളിലും വിശ്വാസികളുടെ അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ വീടുകളിലെ ആഘോഷങ്ങൾ വൈകുന്നേരം നടത്താനുള്ള ഒരുക്കത്തിലാണ് ക്രൈസ്തവർ. ഈസ്റ്ററിന്‍റെ ഭാഗമായി കേക്ക് വിപണിയും സജീവമായി.
Adjust Story Font
16