ഖത്തറുമായി വലിയ അകല്‍ച്ച രൂപപ്പെടും ; യുഎഇ വിദേശകാര്യ സഹമന്ത്രിയുടെ ട്വീറ്റ്
ഖത്തറുമായി വലിയ അകല്‍ച്ച രൂപപ്പെടും ; യുഎഇ വിദേശകാര്യ സഹമന്ത്രിയുടെ ട്വീറ്റ്
അയല്‍ക്കാരനെ നഷ്ടപ്പെട്ടാലും തങ്ങളുടെ നിലപാടുകള്‍ സുതാര്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മില്‍ വലിയ അകല്‍ച്ചയാണ് രൂപപ്പെടുന്നതെന്ന് യുഎഇ വിദേശകാര്യസഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്. അയല്‍ക്കാരനെ നഷ്ടപ്പെട്ടാലും തങ്ങളുടെ നിലപാടുകള്‍ സുതാര്യമാക്കാന്‍ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വലിയ വിടവാണ് ഖത്തറും തീവ്രവാദ വിരുദ്ധ നിലപാടെടുത്ത രാജ്യങ്ങളും തമ്മിലുള്ളതെന്നാണ് യുഎഇ വിദേശകാര്യമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷിന്റെ ട്വീറ്റ്. ഖത്തര്‍ തങ്ങളുടെ പരമാധികാരം അനുസരിച്ചുള്ള തീരുമാനങ്ങളെ കുറിച്ചാണ് വിലപിക്കുന്നത്. എന്നാല്‍, തീവ്രവാദത്തെ ബഹിഷ്കരിക്കുന്ന നാല് രാജ്യങ്ങളും അവരുടെ പരമാധികാരപ്രകാരമുള്ള നടപടികളാണ് എടുക്കുന്നത്. ആശയകുഴപ്പമുണ്ടാക്കുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്ത അയല്‍ക്കാരനെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടേക്കാം. പക്ഷെ, ഞങ്ങള്‍ക്ക് നിലപാടുകളില്‍ സുതാര്യതയും വ്യക്തതയും കൈവരിക്കാനാകുമെന്ന് അന്‍വര്‍ പറഞ്ഞു. നാല് രാജ്യങ്ങള്‍ക്കും സ്വയം സംരക്ഷിക്കാനുള്ള അവകാശമുള്ളത്. സ്ഥിരത സംരക്ഷിക്കാനാണ് അതിര്‍ത്തികള്‍ അടക്കുന്നത്. ഖത്തറിന്റെ ദിശ മാറാതെ ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയപരിഹാമുണ്ടാവില്ലെന്നും ഗര്‍ഗാഷ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
Adjust Story Font
16