ഖത്തറില്‍ തൊഴിൽ വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നു
ഖത്തറില്‍ തൊഴിൽ വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നു
നടപടി സ്വകാര്യ കമ്പനികൾക്ക് ആശ്വാസമാകും
വിസയില്ലാതെ 80 രാജ്യക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ,രാജ്യത്തെ തൊഴിൽ വിസാ നടപടികളും ഖത്തര്‍ എളുപ്പമാക്കുന്നു .നടപടി സ്വകാര്യ കമ്പനികൾക്ക് ആശ്വാസമാകും. അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം ഫലം അറിയാവുന്ന ഇ വിസ സംവിധാനം ഉടൻ നടപ്പിലാക്കും .
ഖത്തറിലെ തൊഴില്‍ വിസാ സംവിധാനം സുതാര്യവും എളുപ്പവുമാക്കാനുള്ള നടപടികൾ ദിവസങ്ങൾക്കകം ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം അധികൃതരും ചേംബർ ഓഫ് കോമേഴ്സുമാണ് അറിയിച്ചത്. വിസ അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം പുരോഗതി അറിയാൻ കഴിയും വിധം നടപടി ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം പുതിയ വിസ സംവിധാനം സ്വകാര്യ കമ്പനികൾക്ക് വലിയ തോതിൽ സഹായകമാകുമെന്ന് ഖത്തര്‍ ചേംബർ മാനേജിംഗ് ഡയറക്ടർ സ്വാലിഹ് അഹ്മദ് അശ്ശർഖി. കമ്പനികൾക്ക് തങ്ങൾക്ക് വേണ്ട വിസയുടെ എണ്ണവും രാജ്യവും അടക്കം മുഴുവൻ കാര്യങ്ങളും തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ തന്നെ തെരഞ്ഞെടുക്കാൻ പുതിയ ഇലക്ട്രോണിക് വിസ സംവിധാനം വഴി സാധ്യമാകുമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ് റിക്രൂട്ട്മെന്റ് വകുപ്പ് ഡയറക്ടർ ഫവാസ് അൽറൈസ് അറിയിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ചേർത്തതിന് ശേഷം ആഴ്ചകൾക്കുള്ളിൽ പുതിയ സംവിധാനം നടപ്പിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16