Quantcast

കിരീടാവകാശിയുടെ സന്ദര്‍ശനം: സൌദി-ഈജിപ്ത് കരാറുകളായി

MediaOne Logo

Khasida

  • Published:

    19 May 2018 7:20 PM GMT

കിരീടാവകാശിയുടെ സന്ദര്‍ശനം: സൌദി-ഈജിപ്ത് കരാറുകളായി
X

കിരീടാവകാശിയുടെ സന്ദര്‍ശനം: സൌദി-ഈജിപ്ത് കരാറുകളായി

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചത്

സൗദി അറേബ്യയും ഈജിപ്തും മൂന്നു സഹകരണ കരാറുകളിലും ധാരണാപത്രത്തിലും ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചത്. ഈജിപ്തിലെ വിവിധ പദ്ധതികള്‍ കിരീടാവകാശി ഉദ്ഘാടനം ചെയ്തു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയുടെയും സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്റെയും സാന്നിധ്യത്തിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് കരാറുകളിൽ ഒപ്പുവെച്ചത്. പരിസ്ഥിതി സംരക്ഷണ മേഖല, സൗദി-ഈജിപ്ത് നിക്ഷേപ ഫണ്ട് സ്ഥാപിക്കുന്നതിനുള്ള ഭേദഗതി, ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രവർത്തനക്ഷമമാക്കല്‍, നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, എന്നിവയാണ് ഒപ്പു വെച്ച കരാറുകള്‍.

സർവ മേഖലകളിലും സൗദി അറേബ്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിന് ഈജിപ്ത് ആഗ്രഹിക്കുന്നതായി കിരീടാവകാശിയുമായി നടത്തിയ ചർച്ചയിൽ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി പറഞ്ഞു. കയ്‌റോയിൽ കോപ്റ്റിക് ഓർത്തഡോക്‌സ് പോപ്പിന്റെ ആസ്ഥാനം സന്ദർശിച്ച കിരീടാവകാശി പോപ്പ് തവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. അൽഅസ്‍ഹര്‍ സര്‍വകലാശാലയിലെ പുനരുദ്ധാരണ നവീകരണ പദ്ധതി കിരീടാവകാശി ഉദ്ഘാടനം ചെയ്തു. സൂയസ് കനാൽ, ഇസ്മായിലിയ ടണൽ എന്നിവയും കിരീടാവകാശി സന്ദര്‍ശിച്ചു.

ത്രിദിന സന്ദർശനത്തിനായി ഞായറാഴ്ചയാണ് കിരീടാവകാശി കെയ്‌റോയിൽ എത്തിയത്. കഴിഞ്ഞ വർഷം കിരീടാവകാശിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തുന്ന പ്രഥമ വിദേശ സന്ദർശനമാണിത്.

TAGS :

Next Story