Quantcast

സ്പോണ്‍സറുടെ ചതി; മലയാളി യുവാവ് 17 മാസമായി ദമ്മാമിലെ ജയിലില്‍

MediaOne Logo

Jaisy

  • Published:

    19 May 2018 11:23 AM GMT

സ്പോണ്‍സറുടെ ചതി; മലയാളി യുവാവ് 17 മാസമായി ദമ്മാമിലെ ജയിലില്‍
X

സ്പോണ്‍സറുടെ ചതി; മലയാളി യുവാവ് 17 മാസമായി ദമ്മാമിലെ ജയിലില്‍

സ്‌പോണ്‍സര്‍ ഒരുക്കിയ മദ്യക്കടത്തില്‍ ആണ് വാഹിദ് പിടിയിലായത്

ഉയര്‍ന്ന തൊഴില്‍ വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ട മലയാളി യുവാവ് പതിനേഴ് മാസമായി സൗദി ദമ്മാമിലെ ജയിലില്‍ തുടരുന്നു. മലയാളി ഏജന്റുമാര്‍ മുഖേന ദമ്മാമിലെത്തിയ കൊല്ലം കാട്ടാക്കട സ്വദേശി അബ്ദുല്‍ വാഹിദാണ് ജയിലില്‍ കഴിയുന്നത്. സ്‌പോണ്‍സര്‍ ഒരുക്കിയ മദ്യക്കടത്തില്‍ ആണ് വാഹിദ് പിടിയിലായത്.

റിയാദില്‍ ജോലി ചെയ്തു വരുന്നതിനിടെ ഒന്നര വര്‍ഷം മുമ്പാണ് മലയാളികളായ കിളിമാനൂര്‍ സ്വദേശി കിങ്ങിണി എന്ന് വിളിക്കുന്ന ശ്രീരാജിനെയും വയനാട് സ്വദേശി ദിനേശനെയും കൊല്ലം കാട്ടാക്കട സ്വദേശി അബ്ദുല്‍ വാഹിദ് പരിചയപ്പെടുന്നത്. ഇവര്‍ വാഹിദിന് വി.ഐ.പി ടാക്‌സി കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഹൗസ് ഡ്രൈവര്‍ പണി മതിയാക്കി നാട്ടിലേക്ക് മടങ്ങി. ശേഷം പുതിയ വിസയില്‍ ദമ്മാമിലെത്തിയ വാഹിദിന് സ്‌പോണ്‍സര്‍ ബഹ്‌റൈനില്‍ നിന്നും നല്‍കുന്ന ആളുകളെ ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിക്കുന്ന ജോലിയാണ് നല്‍കിയത്. ഇതിനായി പുതിയ ടൊയോട്ട പ്രാഡേ വഹനവും വാഹിദിന്റെ പേരില്‍ റെന്റ് കാര്‍ കമ്പനിയില്‍ നിന്നും സ്‌പോണ്‍സര്‍ എടുത്ത് നല്‍കി.

ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തി ആളുകളെ ഇറക്കി കഴിഞ്ഞാല്‍ സ്‌പോണ്‍സര്‍ എത്തി എന്തെങ്കിലും ആവശ്യം പറഞ്ഞ് വാഹനം തിരികെ വാങ്ങും പകരം സ്‌പോണ്‍സറുടെ വാഹനം അബ്ദുല്‍ വാഹിദിനും നല്‍കും ഇതായിരുന്നു പതിവ്. അബ്ദുല്‍ വാഹിദ് പിടിക്കപ്പെട്ടതറിഞ്ഞ ഉടനെ മറ്റ് രണ്ട് മലയാളികളും നാട്ടിലേക്ക് തിരിച്ചുപോയി. സ്‌പോണ്‍സറെ സൗദി ഗവണ്‍മെന്റ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിവരങ്ങളൊന്നുമില്ല. അബ്ദുല്‍ വാഹിദിന്റെ കുടുംബം സാമൂഹ്യ പ്രവര്‍ത്തകന്‍ മുഖേന ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി അനുമതി പത്രം നേടി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.

TAGS :

Next Story