Quantcast

സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്

MediaOne Logo

Jaisy

  • Published:

    19 May 2018 7:11 AM GMT

സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്
X

സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്

ഇതുവരെ നാല്‍പതിനായിരത്തിലേറെ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു

സൗദി തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ വേതന സുരക്ഷ പദ്ധതി വിജയത്തിലേക്ക്. ഇതുവരെ നാല്‍പതിനായിരത്തിലേറെ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നല്‍കിയെന്നത് ഉറപ്പാക്കുന്നതടക്കമുള്ള നടപടികളാണ് പദ്ധതിയിലുള്ളത്.

തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇതു വരെ 42,418 സ്ഥാപനങ്ങൾ വേതന സുരക്ഷ പദ്ധതിയില്‍ രജിസ്റ്റർ ചെയ്‌തു. തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈലാണ് ഇക്കാര്യമറിയിച്ചത്. അറുപത് ലക്ഷത്തിലേറെ തൊഴിലാളികൾക്ക് നിയമത്തിൻറെ പരിരക്ഷ ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഭീമൻ സ്ഥാപനങ്ങളിൽ നിന്ന് ആരംഭിച്ച നിയമം 30 ജോലിക്കാർ വരെയുള്ള സ്ഥാപനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സേവന, വേതന വിവരങ്ങൾ മന്ത്രാലയത്തെ അറിയിക്കണമെന്നതാണ് നിയമത്തിന്റെ താൽപര്യം. ജോലിക്കാർക്ക് ശമ്പളം വൈകാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ഇതിലൂടെ മന്ത്രാലയത്തിന് സാധിക്കും. നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ ചുമത്തുക. രണ്ട് മാസം വൈകുന്ന സ്ഥാപനങ്ങളുടെ മന്ത്രാലയ സേവനം നിർത്തിവെക്കും. എന്നാൽ ജോലിക്കാരുടെ ഇഖാമ, വർക് പെർമിറ്റ് എന്നിവ പുതുക്കാൻ അനുവദിക്കും. മൂന്നു മാസം പിന്നിട്ടാൽ എല്ലാ സേവനങ്ങളും മന്ത്രാലയം നിർത്തിവെക്കും. കൂടാതെ ജോലിക്കാർക്ക് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു സ്പോൺസറിലേക്ക് ജോലി മാറാനും നിയമം അനുവദിക്കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.

TAGS :

Next Story