കുവൈത്ത് എയര്‍വേസിലേക്ക് പത്തു ബോയിങ് വിമാനം കൂടി എത്തുന്നു
കുവൈത്ത് എയര്‍വേസിലേക്ക് പത്തു ബോയിങ് വിമാനം കൂടി എത്തുന്നു
കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് ശ്രേണിയിലേക്ക് ഈ വര്‍ഷം 10 ബോയിങ് വിമാനങ്ങള്‍ കൂടിയെത്തും.
കുവൈത്തിന്റെ ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വേസ് ശ്രേണിയിലേക്ക് ഈ വര്‍ഷം 10 ബോയിങ് വിമാനങ്ങള്‍ കൂടിയെത്തും. ബോയിങ് 777-300 ഇആര്‍ വിമാനങ്ങളാണ് ഈ വര്‍ഷം നവംബറോടെ കുവൈത്ത് എയർവേസിന്റെ ഭാഗമാകുക. എയര്‍ബസില്‍നിന്ന് പാട്ടത്തിനെടുത്ത 12 വിമാനങ്ങള്‍ അടുത്തിടെ കുവൈത്തിലെത്തിയിരുന്നു.
പഴക്കം ചെന്നവ മാറ്റി വിമാനവ്യൂഹം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ എയർ ക്രാഫ്റ്റുകൾ എത്തുന്നത്. നിലവില്‍ 37 രാജ്യങ്ങളിലെ 52 നഗരങ്ങളിലേക്കാണ് കുവൈത്ത് എയർവേസ് സര്‍വീസ് നടത്തുന്നതു 22 വിമാനങ്ങളാണു കമ്പനിക്കുള്ളത് . ഇവയില്‍ മിക്കതും ഏറെ പഴക്കം ചെന്നവയും കാര്യക്ഷമമായി സര്‍വീസ് നടത്താന്‍ കഴിയാത്തവയുമാണ്. ഇതേതുടര്‍ന്നാണ് വിമാനവ്യൂഹം ആധുനികവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. 25 പുതിയ വിമാനങ്ങള്‍ക്കായി ഫ്രഞ്ച് കമ്പനിയായ എയര്‍ബസുമായി കരാര്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് 10 വിമാനങ്ങള്‍ക്കായി ബോയിങ് കമ്പനിയുമായും ധാരണയിലെത്തിയിരുന്നത്. എയര്‍ബസുമായുള്ള കരാർ പ്രകാരം 10 എ 350-900 വിമാനങ്ങളും 15 എ 320 നിയോ വിമാനങ്ങളും 2019 ൽ മാത്രമാണ് ലഭിച്ചുതുടങ്ങുക. അതുവരെയുള്ള ഉപയോഗത്തിനായി പാട്ടത്തിനെടുത്ത 12 വിമാനങ്ങൾ ഈയിടെ കുവൈത്തിലെത്തിയിരുന്നു. ഇതോടെ പഴയ 22 വിമാനങ്ങളില്‍ 12ഉം ഒഴിവാക്കിയിരുന്നു. പുതിയ 10 ബോയിങ്ങുകള്‍ കൂടി എത്തുന്നതോടെ പഴയ വിമാനങ്ങൾ കുവൈത്ത് എയര്‍വേസ് അണിയില്‍നിന്ന് അപ്രത്യക്ഷമാവും.
Adjust Story Font
16