മസ്കത്, സലാല വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന
മസ്കത്, സലാല വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന
4.19 ദശ ലക്ഷം യാത്രക്കാരാണ് ഏപ്രിൽ അവസാനം വരെ യാത്ര ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്കത്, സലാല വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവെന്നു ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 4.19 ദശ ലക്ഷം യാത്രക്കാരാണ് ഏപ്രിൽ അവസാനം വരെ യാത്ര ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷത്തെ ആദ്യ നാല് മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 19.5 ശതമാനമാണ് മസ്കത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവെന്നു ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ 3.23 ദശലക്ഷം യാത്രക്കാരുടെ സ്ഥാനത്ത് ഈ വർഷം 4.19 ദശ ലക്ഷം പേരാണ് യാത്ര ചെയ്തത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 20.4 ശതമാനം വർധിച്ച് 3.56 ദശലക്ഷമായപ്പോൾ പ്രാദേശിക യാത്രക്കാരുടേത് 9.6 ശതമാനത്തിന്റെ വര്‍ധനവോടെ 2.97 ദശലക്ഷമായി ഉയർന്നു.
സലാല വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 16 ശതമാനം വർധിച്ച് 336104 ആയി ഉയർന്നപ്പോൾ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 27.6 ശതമാനം വര്‍ധനവുണ്ടായി. ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം 12.9 ശതമാനം വർധിച്ച് 1264 ആയപ്പോൾ പ്രാദേശിക സർവീസുകളുടെ എണ്ണത്തിൽ 14.7 ശതമാനം ആയി കുറഞ്ഞ് 1587 സർവീസുകളാണുണ്ടായതെന്നും മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു
Adjust Story Font
16