Quantcast

ദുബൈ എക്സ്പോ; ഗതാഗത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

MediaOne Logo

Jaisy

  • Published:

    20 May 2018 1:45 AM GMT

ദുബൈ എക്സ്പോ; ഗതാഗത പദ്ധതികള്‍ വേഗത്തില്‍  പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
X

ദുബൈ എക്സ്പോ; ഗതാഗത പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

ദുബൈ എക്സ്പോ ട്വന്റി ട്വന്റിയുടെ ഭാഗമായി നടപ്പാക്കുന്ന മുഴുവന്‍ ഗതാഗത പദ്ധതികളും ഏറ്റവും ഗുണമേന്‍മയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദുബൈ ഭരണാധികാരിയുടെ നിര്‍ദേശം

ദുബൈയില്‍ എക്സ്പോ 2020 ക്ക് മുന്നോടിയായി നടപ്പാക്കുന്ന ഗതാഗത പദ്ധതികള്‍ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശം നല്‍കി. ആര്‍ടിഎ ആസ്ഥാനത്ത് ഗതാഗത പദ്ധതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

ദുബൈ എക്സ്പോ ട്വന്റി ട്വന്റിയുടെ ഭാഗമായി നടപ്പാക്കുന്ന മുഴുവന്‍ ഗതാഗത പദ്ധതികളും ഏറ്റവും ഗുണമേന്‍മയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ദുബൈ ഭരണാധികാരിയുടെ നിര്‍ദേശം. പുതിയ മെട്രോ ലൈന്‍ മുതല്‍ 36 പുതിയ പാലങ്ങള്‍ വരെ ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. അഞ്ച് ഘട്ടങ്ങളായി 2019 നവംബറില്‍ ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ദുബൈ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികള്‍ക്കാണ് ശൈഖ് മുഹമ്മദ് ഗതാഗത പദ്ധതി 2030 എന്ന പേരില്‍ അംഗീകാരം നല്‍കിയത്. 16 താമസ മേഖലകളിലേക്കുള്ള ഉള്‍റോഡുകള്‍ മുതല്‍ റോഡുകള്‍ക്ക് സമീപത്തെ 600 ഹെക്ടര്‍ സ്ഥലം വൃക്ഷങ്ങള്‍ നട്ട് ഹരിത വല്‍കരിക്കുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു. മെട്രോകളെ ബന്ധിപ്പിക്കുന്ന മെട്രോലൈന്‍ ബസുകളുടെ മാതൃക, മെട്രോയുടെ ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ വികസനം. ദേരയിലെ ശിന്ദഗ തുരങ്കത്തിന് പകരം നിര്‍മിക്കുന്ന പാലം എന്നിവയുടെ മാതൃകയും അംഗീകാരം ലഭിച്ചവയില്‍ ഉള്‍പ്പെടും.

ബനിയാസ് സ്ട്രീറ്റില്‍ നടപ്പാലം നിര്‍മിക്കുന്ന ജ്യുവല്‍ ഓഫ് ദി സ്ട്രീറ്റ് പദ്ധതി, ദുബൈ വാട്ടര്‍ കനാലില്‍ ഗതാഗത സ്റ്റേഷന്‍, ദുബൈ വിമാനത്താവള പരിസരത്തെ പുതിയ റോ‍ഡുകള്‍, ടണലുകള്‍ എന്നിവയും നഗരത്തിലെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story