Quantcast

അബൂദബി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളും സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്ന് നിര്‍ദ്ദേശം

MediaOne Logo

Jaisy

  • Published:

    20 May 2018 10:57 AM GMT

അബൂദബി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളും സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്ന് നിര്‍ദ്ദേശം
X

അബൂദബി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളും സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്ന് നിര്‍ദ്ദേശം

സൗജന്യമായി നല്‍കേണ്ട പാര്‍ക്കിങ് സ്ഥലം ഓരോ കെട്ടിടത്തിനും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

അബൂദബി എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളും സൗജന്യ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്ന് മുനിസിപ്പല്‍ മന്ത്രാലയം കെട്ടിട ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി. സൗജന്യമായി നല്‍കേണ്ട പാര്‍ക്കിങ് സ്ഥലം ഓരോ കെട്ടിടത്തിനും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മുനിസിപ്പാലിറ്റിയുടെ പാര്‍ക്കിങ് വിഭാഗമായ മവാഖിഫ് പാര്‍ക്കിങ് ലഭ്യത വിലയിരുത്തിയതിന് ശേഷം സ്വകാര്യ കെട്ടിടങ്ങളിലെ ഓരോ അപ്പാര്‍ട്ട്മെന്റുകള്‍ക്കും സൗജന്യമായി നല്‍കേണ്ട പാര്‍ക്കിങ് സ്ഥലം അനുവദിച്ചിട്ടുണ്ട്. താമസ കരാറില്‍ ഉള്‍പ്പെടുത്തിയാലും ഇല്ലെങ്കിലും ഈ ആനുകൂല്യം കെട്ടിടത്തിലുള്ളവര്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതു സംബന്ധിച്ച് 2009 ല്‍ നിലവിവല്‍ വന്ന നിയമം എല്ലാ കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്റും പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ട് ഘട്ടങ്ങളായാണ് കെട്ടിടങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നത്. ആദ്യം താമസത്തിനുള്ള അപ്പാര്‍ട്ടുമെന്റുകള്‍ക്കാണ് പാര്‍ക്കിങ് നിശ്ചയിക്കുക. ഏറ്റവും കൂടുതല്‍ മുറികളുള്ള അപ്പാര്‍ട്മെന്റിന് ആദ്യവും കുറവ് മുറികളുള്ള അപ്പാര്‍ട്ട്മെന്റിന് അവസാനമായിരിക്കും സ്ഥലം അനുവദിക്കുന്നത്. രണ്ടോ അതില്‍ കൂടുതലോ അപ്പാര്‍ട്ട്മെന്റുകളില്‍ മുറികളുടെ എണ്ണം തുല്യമാണെങ്കില്‍ താമസ കരാറിന്റെ അടിസ്ഥാനത്തില്‍ ആദ്യം താമസം തുടങ്ങിയവര്‍ക്കാണ് ആദ്യം പാര്‍ക്കിങ് സ്ഥലം അനുവദിക്കേണ്ടത്.

ഓഫീസുകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന അപ്പാര്‍ട്ട്മെന്റുകള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കുകയെന്നും അധികൃതര്‍ വിശദീകരിച്ചു.

TAGS :

Next Story