കുവൈത്തിനെതിരെ രൂക്ഷ വിമർശവുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി
കുവൈത്തിനെതിരെ രൂക്ഷ വിമർശവുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി
കായിക സമിതികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുക വഴി നിലവിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന നിലപാടുകളാണ് കുവൈത്ത് സ്വീകരിക്കുന്നതെന്നു വിമർശം
കുവൈത്തിനെതിരെ രൂക്ഷ വിമർശവുമായി അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി . കായിക സമിതികൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുക വഴി നിലവിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന നിലപാടുകളാണ് കുവൈത്ത് സ്വീകരിക്കുന്നതെന്നു വിമർശം . കൂടിയാലോചനയില്ലാതെ നിയമം പരിഷ്കരിക്കാനെടുത്ത തീരുമാനം നിരാശയുളവാക്കുന്നതായും ഐഒസി കുറ്റപ്പെടുത്തി .
കായിക ഭരണവുമായി ബന്ധപ്പെട്ടു ഇക്കഴിഞ്ഞ ജൂണിൽ കുവൈത്ത് പാസ്സാക്കിയ കരട് ഭേദഗതിക്കെതിരെയാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി വിമർശമുന്നയിച്ചത് . കായികഭരണ രംഗത്തു സർക്കാരിന്റെ അമിത ഇടപെടലാണ് വിലക്കുൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചതെന്നും പ്രശനം പരിഹരിക്കുന്നതിന് പകരം സങ്കീർണമാക്കുകയാണ് പുതിയ ഭേദഗതിയിലൂടെ കുവൈത്ത് നടത്തിയിരിക്കുന്നതെന്നും ഐഒസി കുറ്റപ്പെടുത്തി . കായിക സമിതികളുടെ കൂടിയാലോചിക്കാതെ കായിക നിയമം പരിഷ്കരിക്കാനുള്ള തീരുമാനം നിരാശയുളവാക്കുന്നതാണെന്നും ഒളിമ്പിക് കമ്മിറ്റി പ്രസ്താവനയിൽ . ചൂണ്ടിക്കാട്ടി .കായിക മേഖലയിൽ സര്‍ക്കാരിന്റെ അമിത ഇടപെടലുണ്ടാവുന്നുവെന്നാരോപിച്ചു കഴിഞ്ഞ വർഷമാണ് അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി കുവൈത്തിനെ സസ്പെന്റ് ചെയ്തത് . വിലക്ക് മൂലം അന്താരാഷ്‌ട്ര മത്സര വേദികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട കുവൈത്തിന് റിയോ ഒളിമ്പിക്സിലും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല . ഐ ഒ സി നിലപാട് നീതീകരിക്കാനാവത്തതാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണ് വിലക്കെന്നും ചൂണ്ടിക്കാട്ടി സ്വിസ് കോടതിയിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തിരുന്നെങ്കിലും കോടതി വിധി ഐ ഒ സിക്ക് അനുകൂലമായിരുന്നു.
Adjust Story Font
16