ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
തലസ്ഥാനമായ മസ്കത്തില്‍ 250 കിലോമീറ്ററിലധികം ദൂരെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജാലാന്‍ ബനീ ബുആലി തീരത്ത് ശനിയാഴ്ചയായിരുന്നു അപകടം.
ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. തലസ്ഥാനമായ മസ്കത്തില്‍ 250 കിലോമീറ്ററിലധികം ദൂരെ തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജാലാന്‍ ബനീ ബുആലി തീരത്ത് ശനിയാഴ്ചയായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 11 ഓളം നാവികരെ ഒമാന്‍ നാവികസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ നിന്ന് യമനിലെ മുകല്ലയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. നാവികർ ഗുജറാത്ത് സ്വദേശികളാണ്. 69 ഓളം വാഹനങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, ടയറുകള്‍, എഞ്ചിന്‍ ഓയില്‍ എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയവരെ കരയില്‍ എത്തിച്ചു. അമിത ഭാരം കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ജൂലൈ 17 ന് മസിരിയ തീരത്ത് മുങ്ങിയ കപ്പലില്‍ നിന്ന് 17 ഇന്ത്യന്‍ നാവികരെ മത്സ്യത്തൊഴിലാളികളും തീരദേശസേനയും ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു.
Adjust Story Font
16