Quantcast

മലയാളി വിദ്യാര്‍ഥികളൊരുക്കുന്ന പുസ്തക കൈമാറ്റമേളയ്ക്ക് ദോഹയില്‍ തുടക്കമായി

MediaOne Logo

admin

  • Published:

    20 May 2018 10:01 AM GMT

മലയാളി വിദ്യാര്‍ഥികളൊരുക്കുന്ന പുസ്തക കൈമാറ്റമേളയ്ക്ക് ദോഹയില്‍ തുടക്കമായി
X

മലയാളി വിദ്യാര്‍ഥികളൊരുക്കുന്ന പുസ്തക കൈമാറ്റമേളയ്ക്ക് ദോഹയില്‍ തുടക്കമായി

യൂത്ത് ഫോറത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇന്ത്യയാണ് തുടര്‍ച്ചയായി നാലാം വര്‍ഷവും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്.

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായി മലയാളി വിദ്യാര്‍ഥികളൊരുക്കുന്ന ബുക്ക്ബാങ്കിന് ദോഹയില്‍ തുടക്കമായി . യൂത്ത് ഫോറത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇന്ത്യയാണ് തുടര്‍ച്ചയായി നാലാം വര്‍ഷവും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്നത്.

വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളും സ്റ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകരൊരുക്കിയ ഈ ബുക്ക് ബാങ്കിലുണ്ട് .നുഐജയിലെ യൂത്ത്‌ഫോറം ആസ്ഥാനത്ത് ആരംഭിച്ച ബുക്ക് ബാങ്കിലൂടെ നാല് ദിവസത്തിനകം 500 ഓളം പുസ്തകങ്ങള്‍ വിതരണം ചെയ്തതായി സ്റ്റുഡന്‍സ് ഇന്ത്യ പ്രവര്‍ത്തകര്‍ പറഞ്ഞു

പുതിയ അധ്യയന വര്‍ഷത്തിനു മുന്നോടിയായി കുട്ടികളൊരുക്കിയ ഈ സംരംഭത്തിലേക്ക് പുസ്തകങ്ങള്‍ നല്‍കിയും പ്രോത്സാഹിപ്പിച്ചും പ്രവാസി രക്ഷിതാക്കള്‍ കൂടുതലായി മുന്നോട്ടുവരുന്നുണ്ട് . മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേരാണ് ഇത്തവണ പുസ്തകങ്ങളുടെ ഈ കൈമാറ്റമേളയില്‍ എത്തിക്കൊണ്ടിരിക്കുന്നത് .

TAGS :

Next Story