ഇന്ത്യന്‍ ഹാജിമാര്‍ക്കും മശാഇര്‍ മെട്രോ സേവനം ലഭിച്ചു
ഇന്ത്യന്‍ ഹാജിമാര്‍ക്കും മശാഇര്‍ മെട്രോ സേവനം ലഭിച്ചു
ഇതോടെ സുഖകരമായ യാത്രയായിരുന്നു ഹാജിമാര്‍ക്ക്
ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടകരില്‍ പകുതിയിലേറെ പേര്‍ക്കും മശാഇര്‍ മെട്രോ സേവനം ലഭിച്ചു. ഇതോടെ സുഖകരമായ യാത്രയായിരുന്നു ഹാജിമാര്‍ക്ക്. അറഫയില്‍ മെട്രോ സ്റ്റേഷന് സമീപത്താണ് ഇന്ത്യന്‍ തമ്പുകള്‍.
സര്‍ക്കാര്‍ ക്വാട്ടയില്‍ 1,25000 ഹാജിമാരാണ് ഇത്തവണ ഹജ്ജിനെത്തിയത്. ഇവരില്‍ 68000 പേര്‍ക്ക് ലഭിച്ചു മെട്രോ സേവനം. ഹജ്ജ് ദിനങ്ങളില്‍ മിന - അറഫ, അറഫ - മുസ്ദലിഫ റോഡ് മാര്‍ഗ യാത്രക്ക് മണിക്കൂറുകള്‍ വേണമായിരുന്നു നേരത്തെ. എന്നാലിപ്പോള്‍ വെറും പത്ത് മിനിറ്റ് മതി. തല്ബിയത്ത് മന്ത്രങ്ങളാല്‍ നിര്‍ഭരമായിരുന്നു ട്രയിനുകള്‍ക്കകം.
അറഫയില്‍ മെട്രോ സ്റ്റേഷന് സമീപത്താണ് ഇന്ത്യന്‍ ക്യാമ്പുകള്‍. ഇതിനാല്‍ മിനാ സ്റ്റേഷന്‍ 2ല്‍ നിന്നുള്ള അറഫാ യാത്ര ഏറെ സൌകര്യമായി. രാപ്പാര്‍ക്കാന്‍ മുസ്ദലിഫയിലേക്ക് മടങ്ങിയതും മെട്രോയിലാണ്. വരും ദിവസങ്ങലില്‍ ജംറയില്‍ കല്ലെറിയാന്‍ പോകുമ്പോഴും തീര്‍ഥാടകര്‍ക്ക് മെട്രോ സൌകര്യം ലഭിക്കും. വിവിധ രാജ്യക്കാരായ മൂന്നര ലക്ഷം തീര്‍ഥാടകരാണ് മെട്രോ സേവനമുപയോഗപ്പെടുത്തിയത്.
Adjust Story Font
16