ഖത്തറില്‍ ഫുട്ബോള്‍ ആരവം
ഖത്തറില്‍ ഫുട്ബോള്‍ ആരവം
ഖത്തറിലെ പ്രമുഖരായ 12 ടീമുകളെ അണിനിരത്തിയാണ് ആറാമത് ഖിയ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവുക
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് ദോഹയില്‍ സംഘടിപ്പിക്കുന്ന ഖിയ ഇന്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ആറാമത് എഡിഷന് മാര്‍ച്ച് 23 ന് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവും. ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയം,സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ,ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് എന്നിവയുടെ സഹകരണത്തോടയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഖത്തറിലെ പ്രമുഖരായ 12 ടീമുകളെ അണിനിരത്തിയാണ് ആറാമത് ഖിയ അഖിലേന്ത്യാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവുക. സന്തോഷ് ട്രോഫി , ഐ എസ് എല്‍ താരങ്ങളടക്കം ഇന്ത്യയില്‍ നിന്നെത്തുന്ന 100 അതിഥി താരങ്ങളുള്‍പ്പെടെ നാട്ടിലും ഖത്തറിലും നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത 264 താരങ്ങള്‍ ദോഹയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ബൂട്ടണിയുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 23 ന് വൈകിട്ട് 7 മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ 21സ്റ്റ് സെഞ്ച്വറി കെയർ ആൻഡ് ക്യൂയർ മാക് ഖത്തർ, എഫ്.എസ്.സി നസീം അൽ റബീഹും തമ്മിൽ ഏറ്റുമുട്ടും. ഫൈനൽ മൽസരം മെയ് 11നാണ്. വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങും സമാപന ചടങ്ങുമായിരിക്കും ടൂര്ണ്മമെന്റിന്റെ മുഖ്യ ആകര്‍ഷണം. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യ നേപ്പാള്‍ സൗഹൃദ മത്സരം അരങ്ങേറും . മെയ് 18 ന് നടക്കുന്ന അമീർ കപ്പ് ഫൈനലിന്റെ പ്രചാരണവും ഖിയ ഫൈനൽ ദിനത്തിലെ ലക്ഷ്യമാണ്. അമീർ സ്വർണ കപ്പ് ഖിയ ഫൈനൽ വേദിയിൽ പ്രദർശിപ്പിക്കും. സിറ്റി എക്സ്ചേഞ്ചും റിയ ഐഎംഇയുമാണ് ടൈറ്റിൽ സ്പോൺസർമാർ.
Adjust Story Font
16