Quantcast

അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്​ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ അറബ്​ ലീഗ്​

MediaOne Logo

Jaisy

  • Published:

    20 May 2018 2:22 AM GMT

അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്​ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ അറബ്​ ലീഗ്​
X

അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്​ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ അറബ്​ ലീഗ്​

നിരവധി പേരുടെ മരണത്തിനും ആയിരങ്ങൾക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന്​ വിവിധ രാജ്യങ്ങളും കൂട്ടായ്​മകളും ആവശ്യപ്പെട്ടു.

ഇസ്രായേൽ തലസ്​ഥാനമാറ്റത്തി​നെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ഫലസ്തീൻ ജനതക്കു നേരെ തുടരുന്ന അതിക്രമം അറബ്​ ലോകത്തും കനത്ത പ്രതിഷേധത്തിനിടയാക്കി. അമേരിക്കൻ എംബസി മാറ്റിയ നടപടി പശ്​ചിമേഷ്യൻ സമാധാന നീക്കങ്ങൾക്ക്​ വൻ തിരിച്ചടിയാകുമെന്ന്​ അറബ്​ ലീഗ്​ ഉൾപ്പെടെയുള്ള കൂട്ടായ്മകൾ മുന്നറിയിപ്പ്​ നൽകി.

നിരവധി പേരുടെ മരണത്തിനും ആയിരങ്ങൾക്ക്​ പരിക്കേൽക്കുന്നതിനും ഇടയാക്കിയ ആക്രമണത്തിനെതിരെ ലോകസമൂഹം രംഗത്തു വരണമെന്ന്​ വിവിധ രാജ്യങ്ങളും കൂട്ടായ്​മകളും ആവശ്യപ്പെട്ടു. ഫലസ്​തീൻ ജനത നേരിടുന്ന കടുത്ത പരീക്ഷണ ഘട്ടത്തിൽ തങ്ങൾക്ക്​ പൂർണ പിന്തുണ നൽകണമെന്ന്​ മഹ്​മൂദ്​ അബ്ബാസ്​ ഉൾപ്പെടെയുള്ള ഫലസ്​തീൻ നേതാക്കൾ അറബ്​ ലോകത്തോട്​ ആവശ്യപ്പെട്ടു. നിരപരാധികളായ മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രായേൽ ​പൈശാചികതക്കെതിരെ യോജിച്ച നീക്കം വേണമെന്നാണ്​ അറബ്​ ലോകത്തിന്റെ വികാരം. എന്നാൽ ആഭ്യന്തര ശൈഥില്യവും യു.എസ്​ വിധേയത്വവും കാരണം ഉറച്ച രാഷ്ട്രീയ നിലപാട്​ സ്വീകരിക്കുന്നതിന്​ ചില അറബ്​ രാജ്യങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ട്​. ബുധനാഴ്ച അറബ്​ ലീഗ്​ അടിയന്തര നേതൃയോഗം ചേരും. എംബസി മാറ്റിയ യു.എസ്​ നടപടിക്കെതിരെ ലോകതലത്തിൽ രാഷ്​ട്രീയ സമ്മർദ്ദം തുടരാൻ തന്നെയാകും അറബ്​ ലീഗ്​ തീരുമാനം. മുസ്​ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.എ.സി കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നു. യു.എസ്​ എംബസി മാറ്റം തികച്ചും നിയമവിരുദ്ധമായ നടപടിയൊണെന്നും അതിനെതിരെ പ്രതികരിക്കാനുള്ള ഫലസ്​തീൻ സമൂഹത്തിന്റെ അവകാശത്തെ പിന്തുണക്കുന്നതായും ഒ.​ഐ.സി വ്യക്​തമാക്കി. തുർക്കി പ്രസിഡന്റ്​ ഉർദുഗാൻ ഉൾപ്പെടെയുള്ള നേതാക്കളും യു.എസ്​ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചു.

TAGS :

Next Story