കുവൈത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് 1031 മയക്കുമരുന്ന് കേസുകള്‍
കുവൈത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത് 1031 മയക്കുമരുന്ന് കേസുകള്‍
അന്താരാഷ്ട്ര മയക്കു മരുന്നു ലോബികൾ കുവൈത്തിനെ ലക്‌ഷ്യം വയ്ക്കുന്നതായി ആഭ്യന്തരമന്ത്രാലയം
അന്താരാഷ്ട്ര മയക്കു മരുന്നു ലോബികൾ കുവൈത്തിനെ ലക്‌ഷ്യം വയ്ക്കുന്നതായി ആഭ്യന്തരമന്ത്രാലയം . ഈ വർഷം മാത്രം രേഖപ്പെടുത്തിയത് 1031 മയക്കുമരുന്ന് കേസുകൾ . 2 കോടിയിൽ പരം ലഹരി ഗുളികകളും . 420 കിലോഗ്രാം കഞ്ചാവുമാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ പിടികൂടിയത്.
ആഭ്യന്തരമന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം മേധാവി മേജർ ജനറൽ അബ്ദുൽ ഹമീദ് അൽ അവാദിയാണ് കുവൈറ്റ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഈ വര്‍ഷം ജനുവരി മുതൽ ആഗസ്ത് വരെയുള്ള കണക്കുകൾ വെളിപ്പെടുത്തിയത് .2 കോടിയിലധികം ലഹരി ഗുളികകൾ, 420 കിലോഗ്രാം കഞ്ചാവ് എന്നിവക്ക് പുറമെ നിരോധിത ഗണത്തിൽ പെട്ട മറ്റു നിരവധി ലഹരി ഉല്പന്നങ്ങളും ആണ് ഈ കാലയളവിൽ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു . 1031 കേസുകളിലായി 1374 പേരാണ് പിടിയിലായത് ഇവരിൽ 235 പേരെ നാടുകടത്തുകയും ബാക്കിയുള്ളവരെ തുടർനടപടികൾക്കായി നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറുകയുംചെയ്തു . വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതിനുള്ള നിരവധി ശ്രമങ്ങൾ ലഹരി വിരുദ്ധ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തകർക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു .
കുവൈത്തിനെ അന്താരാഷ്‌ട്ര മയക്കുമരുന്ന് ലോബികൾ ഉന്നം വയ്ക്കുന്നതായാണ് അടുത്തകാലത്തുനടന്ന മയക്കുമരുന്ന് വേട്ടകൾ സൂചിപ്പിക്കുന്നത് . ഇത്തരം വിപത്തുകളിൽ നിന്ന് രാജ്യത്തെയും മേഖലയെയും രക്ഷിക്കുന്നതിൽ കുവൈത്ത് പ്രതിജ്ഞാബദ്ധമാണ് . അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനായി ലോക രാജ്യങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും അൽ അവാദി കൂട്ടിച്ചേർത്തു . കഴിഞ്ഞ ആഴ്ചയും വൻതോതിൽ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമം ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് വിഫലമാക്കിയിരുന്നു .യുക്രൈനിൽ കപ്പലിൽ ശുവൈഖ് തുറമുഖത്തെത്തിയ കണ്ടെയ്നറുകൾ ചാർക്കോൾ ബാഗുകൾ എന്ന വ്യാജേന സൗദിയിലേക്ക് കടത്താനുള്ള ശ്രമമാണ് അധികൃതർ പിടികൂടിയത്.
Adjust Story Font
16