കേന്ദ്ര മന്ത്രിസഭാ തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കും
കേന്ദ്ര മന്ത്രിസഭാ തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കും
സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട എണ്ണ സ്ഥാപനങ്ങള്‍ താല്‍പര്യപൂര്‍വമാണ് കേന്ദ്രതീരുമാനത്തെ ഉറ്റനോക്കുന്നത്...
പുറംനാടുകളില്‍നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുന്ന കേന്ദ്ര മന്ത്രിസഭാ തീരുമാനം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിപ്പിക്കും. സൗദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട എണ്ണ സ്ഥാപനങ്ങള്‍ താല്‍പര്യപൂര്‍വമാണ് കേന്ദ്രതീരുമാനത്തെ ഉറ്റനോക്കുന്നത്.
സൗദി അറേബ്യയില്‍ നിന്നും മറ്റും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വന്‍തോതില്‍ ഉയരാന്‍ കേന്ദ്രതീരുമാനം പാതയൊരുക്കും. പൊതു മേഖലാ എണ്ണ കമ്പനികള്‍ക്കൊപ്പം റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകാര്യ കമ്പനികളും മികച്ച അവസരം എന്ന നിലക്കാണ് കേന്ദ്രതീരുമാനത്തെ കാണുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ ഇറാനില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇന്ത്യയിലേക്ക് പ്രവഹിക്കും. ഓരോ കമ്പനികള്‍ക്കും ഇഷ്ടമുള്ള തോതില്‍, എവിടെനിന്നും എണ്ണ വാങ്ങുകയും നിരക്ക് സ്വന്തം നിലക്ക് നിശ്ചയിക്കുകയും ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ എണ്ണക്കമ്പനികള്‍ തമ്മിലുള്ള വിപണി മത്സരം കൂടുന്നതോടെ എക്‌സൈസ് തീരുവ ഇനത്തിലും കേന്ദ്രസര്‍ക്കാറിന് ഗുണം കിട്ടും. ഉപയോക്താവിന് നഷ്ടമാണെങ്കിലും എണ്ണ കമ്പനികള്‍ക്ക് മികച്ച നേട്ടമാകും ഇതിലൂടെ ലഭിക്കുക. നരേന്ദ്ര മോദിയുടെ യു.എ.ഇ, സൗദി സന്ദര്‍ശനങ്ങളില്‍ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ധാരണയിലത്തെിയതും എണ്ണ കമ്പനികള്‍ക്ക് ഗുണം ചെയ്യും. മികച്ച വിലയും എണ്ണ കൊണ്ടുപോകുന്നതിനുള്ള കുറഞ്ഞ ദൂരവുമാണ് ഗള്‍ഫില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യം കൂടിയാണ് ഇന്ത്യ. രാജ്യത്തേക്ക് ജനുവരിയില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റിഅയച്ചത് സൗദി അറേബ്യയാണ്. പ്രതിദിനം 9.40 ലക്ഷം വീപ്പ എണ്ണയാണ് സൗദി ഇന്ത്യക്ക് വിറ്റത്. പോയ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഉണ്ടായത്. ലാറ്റിനമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ 25 ശതമാനത്തോളം കുറവുണ്ടാുകയും ചെയ്തു. വിലത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആവശ്യകത വര്‍ധിക്കുന്നത് ഗള്‍ഫ് സമ്പദ് ഘടനക്ക് പകരുന്ന ഉണര്‍വും ചെറുതല്ല.
Adjust Story Font
16