Quantcast

ദമ്മാമില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് വയസുള്ള സ്വദേശി ബാലന്‍ അടക്കം രണ്ട് പേര്‍കൊല്ലപ്പെട്ടു

MediaOne Logo

Subin

  • Published:

    21 May 2018 3:28 AM GMT

ദമ്മാമില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് വയസുള്ള സ്വദേശി ബാലന്‍ അടക്കം രണ്ട് പേര്‍കൊല്ലപ്പെട്ടു
X

ദമ്മാമില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് വയസുള്ള സ്വദേശി ബാലന്‍ അടക്കം രണ്ട് പേര്‍കൊല്ലപ്പെട്ടു

സൈഹാത്, അനക്ക്, അവാമിയ, താരൂത്, സഫ്വാ എന്നീ പ്രദേശങ്ങളിലുള്ള ഫാമുകളിലേക് ആളുകള്‍ പോവരുതെന്നും മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടുണ്ട്.

ദമ്മാമിലെ ഖത്തീഫില്‍ അവാമിയ പ്രദേശത്ത് പോലീസും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് വയസ്സ് പ്രായമുള്ള സ്വദേശി ബാലന്‍ അടക്കം രണ്ട് പേര്‍കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാന്‍ സ്വദേശികള്‍ക്കും ഗുരുതരമായി പരിക്കേറ്റതായി ഖതീഫ് പോലീസ് അറിയിച്ചു.

കഴിഞ്ഞ വണ്ട് ദിവസങ്ങളായി നടക്കുന്ന തീവ്രവാദികളുമായുള്ള സംഘര്‍ഷത്തിലാണ് സൗദി ബാലന്‍ കൊല്ലപ്പെട്ടത്. അവാമിയക് സമീപമുള്ള ദീര എന്ന പ്രദേശത്തുള്ള നിരവധി വീടുകള്‍ പോലീസ് ഇന്നലെ മുതല്‍ വളഞ്ഞിരിക്കുകയാണ്. ഇതില്‍ നിരവധി തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച തുടങ്ങി വെച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുന്നതായി ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു. സംഘര്‍ഷം കാരണം അവാമിയ മുതല്‍ സഫ്വാ ചെക് പോയിന്റ് വരെയുള്ള കടകള്‍ അടഞ്ഞു കിടക്കുകയാണ്. ഇതില്‍ ജോലി ചെയ്യുന്ന നൂറോളം മലയാളികള്‍ പുറത്തിങ്ങാന്‍ കഴിയാതെ റൂമുകളില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മലയാളികള്‍ മറ്റു പ്രദേശങ്ങളിലേക് മാറി താമസിച്ചു എന്ന് ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികര്‍ മീഡിയാ വണ്ണിനോട് പറഞ്ഞു. സംഘര്‍ഷം കാരണം രാത്രി എട്ടു മണിക്ക് ശേഷം ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുത് എന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. മേഖലയിലെ സ്വദേശി താമസക്കാരെ പ്രദേശം വിട്ട് മറ്റിടത്തേക്ക് മാറി താമസിപ്പിക്കാനുള്ള നടപടികള്‍ പോലീസ് ചെയ്തു വരുന്നുണ്ട്.

പ്രദേശത്തുള്ള ആള്‍ താമസമില്ലാത്ത നിരവധി കെട്ടിടങ്ങള്‍ പോലീസ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. ഇനിയും എണ്‍പതോളം ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുമെന്നും പോലീസ് വക്താവ് അറിയിച്ചു. സൈഹാത്, അനക്ക്, അവാമിയ, താരൂത്, സഫ്വാ എന്നീ പ്രദേശങ്ങളിലുള്ള ഫാമുകളിലേക് ആളുകള്‍ പോവരുതെന്നും മുന്നറിയിപ്പ് പോലീസ് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള തീവ്രവാദികളെയും എത്രയും പെട്ടെന്ന് പിടികൂടുമെന്നും പോലീസ് മേധാവി അല്‍ മന്‍സൂര്‍ അറിയിച്ചു.

TAGS :

Next Story