Quantcast

ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്

MediaOne Logo

Jaisy

  • Published:

    21 May 2018 7:22 PM GMT

ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്
X

ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്

13 ലക്ഷം സഞ്ചാരികളാണ്​ ഇക്കാലയളവിൽ ഒമാനിൽ എത്തിയതെന്ന്​ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോർട്ട്​ പറയുന്നു

ഈ വർഷത്തെ ആദ്യ 5 മാസങ്ങളിൽ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമതെന്ന്​ കണക്കുകൾ. 13 ലക്ഷം സഞ്ചാരികളാണ്​ ഇക്കാലയളവിൽ ഒമാനിൽ എത്തിയതെന്ന്​ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോർട്ട്​ പറയുന്നു.

ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്​ സഞ്ചാരികളിൽ ഒന്നാമത്​. മെയ്​ മാസത്തിൽ മാത്രം എത്തിയത്​ 191,000 പേരാണ്​. കഴിഞ്ഞ വർഷം സമാന മാസത്തെ അപേക്ഷിച്ച്​ നോക്കുമ്പോൾ സഞ്ചാരികളിൽ 16.4 ശതമാനത്തിന്റെ കുറവാണ്​ ഉണ്ടായത്​. ജിസിസി രാഷ്​ട്രങ്ങളിൽ നിന്നുള്ളവരാണ്​ ഇതിൽ 47.4 ശതമാനം. 13.5 ശതമാനമാണ്​ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം. ബ്രിട്ടീഷ്​, ഫിലിപ്പൈൻസ്​ സ്വദേശികളാണ്​ തൊട്ടുപിന്നിൽ. ക്രൂയിസ്​ കപ്പൽ യാത്രികരുടെ എണ്ണത്തിൽ മെയ്​ മാസത്തിൽ 70 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്​. കഴിഞ്ഞ വർഷം ഏഴായിരം സഞ്ചാരികൾ എത്തിയ സ്​ഥാനത്ത്​ ഇത്തവണ രണ്ടായിരം പേരാണ്​ എത്തിയത്​. ക്രൂയിസ്​ കപ്പൽ യാത്രക്കാരിൽ 99.6 ശതമാനം പേരും യൂറോപ്യൻ സ്വദേശികളാണ്​. ഇതിൽ 92.8 ശതമാനം പേരും ജർമൻ സ്വദേശികളുമാണ്​. ത്രിനക്ഷത്രം മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ ആദ്യ അഞ്ചുമാസ കാലയളവിൽ വരുമാനമായി ലഭിച്ചത്​ 91 ദശലക്ഷം റിയാലാണ്​. ഇതിൽ 14 ദശലക്ഷം റിയാലാണ്​ മെയ്​ മാസത്തിൽ മാത്രം ലഭിച്ചത്​. മെയിൽ നക്ഷത്ര ഹോട്ടലുകളിലെത്തിയ അതിഥികളുടെ എണ്ണം 1.29 ലക്ഷത്തിൽ നിന്ന്​ 1.09 ലക്ഷമായി കുറയുകയും ചെയ്തു.

TAGS :

Next Story