Quantcast

സൗദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഗള്‍ഫ് ഷീല്‍ഡ് വണ്ണിന്' തുടക്കമായി

MediaOne Logo

Jaisy

  • Published:

    21 May 2018 3:23 PM GMT

23 രാഷ്ട്രങ്ങളിലെ കര,നാവിക,വ്യോമ സേനകള്‍ പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനം ഒരു മാസക്കാലം നീണ്ടുനില്‍ക്കും

ജി.സി.സി കൗണ്‍സിലിന്റെ സഹകരണത്തോടെ സൗദി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന 'ഗള്‍ഫ് ഷീല്‍ഡ് വണ്ണിന്' തുടക്കമായി. 23 രാഷ്ട്രങ്ങളിലെ കര,നാവിക. വ്യോമ സേനകള്‍ പങ്കെടുക്കുന്ന സംയുക്ത സൈനിക പരിശീലനം ഒരു മാസക്കാലം നീണ്ടുനില്‍ക്കും. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദഹ്‌റാന്‍ സൈനിക കേന്ദ്രത്തില്‍ വെച്ചാണ് സംയുക്ത സൈനികാഭ്യാസം.

സൗദി ഉള്‍പ്പെടെ 23 രാജ്യങ്ങളാണ് സംയുക്ത സൈനിക പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പ്രവിശ്യയിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസങ്ങളില്‍ ഒന്നായി ഇതിനെ വിലയിരുത്തപ്പെടുന്നു. വൈദഗ്ധ്യം കൊണ്ടും വൈവിധ്യങ്ങള്‍ കൊണ്ടും വെതിരിക്തമാകുന്ന മേഖലയിലെ ഏറ്റവും വലിയ സൈനിക പരിശീലനമായിതിനെ കണക്കാക്കുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ സൈനിക സന്നദ്ധത ഉയര്‍ത്തുക, സംയുക്ത സംവിധാനങ്ങള്‍ ആധുനിക വല്‍ക്കരിക്കുക, പരസ്പര ഏകോപനവും സഹകരണവും വര്‍ധിപ്പിക്കുക എന്നിവയാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന സൈനിക അഭ്യാസം കൊണ്ട് ലക്ഷ്യമാക്കുന്നത്. 'ഗള്‍ഫ് ഷീല്‍ഡ് വണ്‍' ലോകത്തിലെ ആധുനിക സാങ്കേതിക വിദ്യയില്‍ സൈന്യത്തെ പരിശീലിപ്പിക്കുന്ന സാങ്കേതികയുടെ കാര്യത്തില്‍ ഒരു വഴിത്തിരിവായാണ് കണക്കാക്കുന്നത്. സൗദിക്ക് പുറമെയുള്ള 22 രാജ്യങ്ങളിലെ വ്യോമ സേന, കരസേന, നാവിക സേന, സേനാ വിഭാഗങ്ങളിലെ മെഡിക്കല്‍ വിഭാഗം എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. സൗദിയില്‍ നിന്ന് വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ ദേശീയ സുരക്ഷാ വിഭാഗവും അഭ്യന്തര മന്ത്രാല ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.

TAGS :

Next Story