ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് 22-ാം പതിപ്പിന്റെ മുന്നൊരുക്കങ്ങൾ സജീവം
നിരവധി ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്
ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ പരിപാടിയായ ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് 22-ാം പതിപ്പിന്റെ മുന്നൊരുക്കങ്ങൾ സജീവം. നിരവധി ലോക രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുന്നത്.
നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഒന്നാമതെത്തുന്ന മത്സരാർത്ഥിക്ക് രണ്ടര ലക്ഷം ദിർഹമാണ് സമ്മാനമായി ലഭിക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ആൾക്കും പതിനായിരം ഡോളറും വിമാന ടിക്കറ്റും മറ്റു ആനുകൂല്യങ്ങളും ദുബൈ ഇൻറർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി നൽകും. ഇന്ത്യയെ പ്രതിനിധികരിച്ച് മലയാളിയായ ഹാഫിസ് റോഷൻ അഹമ്മദ് പങ്കെടുക്കും. ഒറ്റപ്പാലം കോതകുർശ്ശി അബ്ദുല്ല ഹിഫ്ളുൽ ഖുർആൻ കോളജിലെ വിദ്യാർത്ഥിയാണ് കോഴിക്കോട് എരിഞ്ഞിക്കൽ ഷംസുദ്ദീന്റെയും മുംതാസിന്റെയും മകനായ റോഷൻ അഹമ്മദ്. ഇക്കുറി ഇന്ത്യയിൽ നിന്നുള്ള ഏക മത്സരാർഥിയാണ് ഈ പതിനാറുകാരൻ. മൽസരത്തിൽ പങ്കെടുക്കാൻ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ റോഷൻ അഹമ്മദിനെയും പിതാവ് ഷംസുദ്ദീനെയും ഹോളി ഖുർആൻ അവാർഡ് കമ്മിറ്റി പ്രതിനിധി ഇബ്രാഹിമും അബ്ദുല്ല അക്കാദമി സെക്രട്ടറി ഡോ പി.ടി അബ്ദുറഹ്മാനും നൗഫലും ചേർന്ന് സ്വീകരിച്ചു.
Adjust Story Font
16