യുഎഇയില്‍ ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം
യുഎഇയില്‍ ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം
യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നേടുന്ന ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്കും അംഗീകാരമുണ്ടാകും. തൊഴില്‍ തേടുന്നവരും സ്ഥാനക്കയറ്റം കാത്തിരിക്കുന്നവരുമായ നിരവധി പ്രവാസികള്‍ക്ക് തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
അക്കാദമിക് അക്രഡിറ്റേഷന്‍ കമീഷന്‍ മുഖേനയായിരിക്കും മന്ത്രാലയം ബിരുദങ്ങള്‍ അംഗീകരിക്കുക. ഗള്‍ഫ് ടുഡേ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലൈസന്‍സോടെ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ ബിരുദങ്ങള്‍ക്ക് മാത്രമേ അംഗീകാരം ലഭിക്കൂ എന്ന് മന്ത്രാലയം അറിയിച്ചു. യുഎഇക്ക് പുറത്തെ സര്‍വകലാശാലകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ബിരുദങ്ങളുടെ അംഗീകാരം പരിശോധിക്കുന്നതിന് സര്‍ട്ടിഫികറ്റ് തുല്യതാ വകുപ്പ് മുഖേന മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുണ്ട്. തൊഴില്‍ തേടുന്നവരും സ്ഥാനക്കയറ്റം കാത്തിരിക്കുന്നവരുമായ നിരവധി പ്രവാസികള്‍ക്ക് തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
ഭാഗികമായോ പൂര്‍ണമായോ ഇ-പഠനം സാധ്യമാക്കുന്ന കോഴ്സുകള്‍ അംഗീകരിക്കുന്നതിന് മാനദണ്ഡം തയാക്കിയിട്ടുണ്ട്. ഓൺലൈന്‍ ബിരുദങ്ങള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും നിയമനത്തിനുള്ള യോഗ്യതയായി കണക്കാക്കുന്നില്ല. എന്നാല്‍, സ്ഥാനക്കയറ്റത്തിന് ഇത്തരം ബിരുദങ്ങള്‍ ഉപകരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബിരുദം നേടാന്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയിലെ നിരവധി സംഘടനകള്‍ സ്കോളര്‍ഷിപ് നല്‍കുന്നുണ്ട്. അതിനാല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നീക്കം രാജ്യത്തെ തൊഴില്‍മേഖലയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധ്യതയുള്ളതായി വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16