Quantcast

മത്ര ബല്‍ദിയ പാര്‍ക്കില്‍ ഇഫ്താര്‍ ഒരുക്കി ഒരു കൂട്ടം മലയാളികള്‍

MediaOne Logo

Alwyn

  • Published:

    21 May 2018 7:43 PM GMT

മത്ര ബല്‍ദിയ പാര്‍ക്കില്‍ ഇഫ്താര്‍ ഒരുക്കി ഒരു കൂട്ടം മലയാളികള്‍
X

മത്ര ബല്‍ദിയ പാര്‍ക്കില്‍ ഇഫ്താര്‍ ഒരുക്കി ഒരു കൂട്ടം മലയാളികള്‍

പതിനഞ്ച് വര്‍ഷത്തോളമായി സംഘടനയുടെയോ സംഘാടകരുടെയോ ലേബലില്ലാതെ ഒമാനിലെ മത്ര ബല്‍ദിയ പാർക്കിൽ ഇഫ്താർ ഒരുക്കുകയാണ് ഒരു കൂട്ടം മലയാളികൾ.

പതിനഞ്ച് വര്‍ഷത്തോളമായി സംഘടനയുടെയോ സംഘാടകരുടെയോ ലേബലില്ലാതെ ഒമാനിലെ മത്ര ബല്‍ദിയ പാർക്കിൽ ഇഫ്താർ ഒരുക്കുകയാണ് ഒരു കൂട്ടം മലയാളികൾ. വിവിധ ദേശക്കാരും ഭാഷക്കാരുമായി ദിവസേന അറുനൂറിലധികം പേരാണ് ഈ ജനകീയ ഇഫ്താറിൽ പങ്കെടുക്കുന്നത്.

ഒരുമയുടെ മധുരമാണ് മത്ര ബല്‍ദിയ പാര്‍ക്കിലെ നോമ്പുതുറക്ക്. മത്ര ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് സംഗമത്തിന് തുടക്കമിട്ടത്. വിദേശികൾക്ക് പുറമെ സ്വദേശികളും നോമ്പു തുറയിലെ സജീവ സാന്നിധ്യമാണ്. പതിനഞ്ച് വർഷത്തോളമായി ഈ ഇഫ്താർ സംഗമത്തിന് മുടക്കമുണ്ടായിട്ടില്ലെന്നു സംഘാടകരിൽ ഒരാളായ പൊന്നാനി സ്വദേശി സുബൈർ പറയുന്നു. ഈ കൂട്ടായ്മ ഇത്ര വിപുലവും സ്ഥിര സ്വഭാവം ഉള്ളതുമാകുമെന്ന് തുടക്കമിട്ടവര്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഓരോ ദിവസവും സ്പോണ്‍സര്‍മാര്‍ സ്വയം മുന്നോട്ട് വന്ന് ഇഫ്താറിനെ ജനകീയമാക്കുന്നു. സ്വദേശി പ്രമുഖരും വിഭവങ്ങളെത്തിച്ച് സംരംഭത്തോട് സഹകരിക്കാറുണ്ട്. മത്രയിലെത്തുന്ന യാത്രക്കാര്‍ക്കും, കടകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കുമൊക്കെ ഇത് ആശ്വാസമാണ്. പലതരത്തിലുള്ള നോമ്പുതുറ വിഭവങ്ങളും പലരും കൃത്യമായി ഇവിടെ എത്തിക്കുന്നുണ്ട്. കാര്യമായ പരാതികളില്ലാതെ സംഘടിപ്പിക്കുന്ന ഈ നോമ്പുതുറയുടെ സംഘാടന മികവിനെ ഇവിടെ ഒരു തവണ വന്നുപോകുന്നവരെല്ലാം പ്രശംസിക്കാറുണ്ട്.

TAGS :

Next Story