Quantcast

വിമാനത്താവള സുരക്ഷ : ബ്രിട്ടീഷ് കമ്പനിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കരാര്‍ ഒപ്പിട്ടു

MediaOne Logo

Khasida

  • Published:

    21 May 2018 9:20 AM GMT

വിമാനത്താവള സുരക്ഷ : ബ്രിട്ടീഷ് കമ്പനിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കരാര്‍ ഒപ്പിട്ടു
X

വിമാനത്താവള സുരക്ഷ : ബ്രിട്ടീഷ് കമ്പനിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം കരാര്‍ ഒപ്പിട്ടു

ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുള്ള കുറ്റമറ്റ സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് കമ്പനിയുമായി ആഭ്യന്തര മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു. ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ഹമദ് അസ്സബാഹിന്റെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ഫോര്‍ എസ് ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് കമ്പനി അധികൃതരും ആഭ്യന്തമന്ത്രാലയം പ്രതിനിധിയുമാണ് ഒപ്പുവെച്ചത്.

ആധുനിക സാങ്കേതിക സംവിധാനങ്ങളുപയോഗപ്പെടുത്തിക്കൊണ്ടുള്ള കുറ്റമറ്റ സുരക്ഷ വിമാനത്താവളത്തില്‍ ഒരുക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിന് ശേഷം മന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു വിദേശ കമ്പനിയുമായി വിമാനത്താവളത്തിന്റെ സുരക്ഷാകാര്യത്തില്‍ കരാറിലെത്തുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കുവേണ്ട പരിശീലനം നല്‍കുക, പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തിലുള്‍പ്പെടെ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ കരാറിലുള്‍പ്പെടും. മൊത്തത്തില്‍ വിമാനത്താവളത്തിലെ എല്ലാ മേഖലയിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ട കമ്പനിയില്‍നിന്ന് ലഭ്യമാക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നത്.

പുതിയ കരാര്‍ വന്നതോടെ യാത്രക്കാരെയും സാധനങ്ങളെയും സൂക്ഷ്മമായി പരിശോധിച്ച് വിമാനത്താവളത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളും ന്യൂതന മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്കും വിമാനത്താവള ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ സുരക്ഷ ഏര്‍പ്പെടുത്തും

TAGS :

Next Story