Quantcast

പെരുന്നാളരികെ; ഭാസ്കരേട്ടന്റെ തയ്യല്‍ക്കട തേടിയെത്തുന്നത് പല രാജ്യക്കാര്‍

MediaOne Logo

Sithara

  • Published:

    21 May 2018 1:39 AM GMT

പെരുന്നാളരികെ; ഭാസ്കരേട്ടന്റെ തയ്യല്‍ക്കട തേടിയെത്തുന്നത് പല രാജ്യക്കാര്‍
X

പെരുന്നാളരികെ; ഭാസ്കരേട്ടന്റെ തയ്യല്‍ക്കട തേടിയെത്തുന്നത് പല രാജ്യക്കാര്‍

മൂന്ന് പതിറ്റാണ്ടിലധികമായി പല രാജ്യക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്ന ദോഹയിലെ ഒരു മലയാളി തയ്യല്‍ക്കാരനെ പരിചയപ്പെടാം.

റമദാന്‍ അവസാനിക്കുമ്പോള്‍ നാട്ടിലേതു പോലെ ഗള്‍ഫിലും പെരുന്നാള്‍ ഒരുക്കങ്ങള്‍ തകൃതിയാണ് പുതുവസ്ത്രങ്ങള്‍ തേടി അധികപേരും റെഡിമെയ്ഡ് വിപണിയെ ആശ്രയിക്കുമ്പോള്‍ ആദ്യകാല പ്രവാസികളില്‍ പലരും വസ്ത്രം തയ്പ്പിച്ചു തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലധികമായി പല രാജ്യക്കാര്‍ക്കുള്ള വസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്ന ദോഹയിലെ ഒരു മലയാളി തയ്യല്‍ക്കാരനെ പരിചയപ്പെടാം.

ദോഹയിലെ അല്‍വത്വന്‍ സെന്ററിനകത്തെ അപ്‌സര ടെക്സ്റ്റയില്‍സിനുള്ളിലാണ് ഭാസ്‌കരകുമാറിന്റെ തയ്യല്‍കട. തലശ്ശേരി കതിരൂര്‍ സ്വദേശിയായ ഇദ്ദേഹം തയ്യല്‍ ആരംഭിച്ചിട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. ദോഹയില്‍ മൂന്ന് പതിറ്റാണ്ടിലധികമായി ടൈലറിംഗ് ഷോപ്പ് നടത്തിവരുന്ന ഭാസകറിനെ തേടി പഴയകാല പ്രവാസികള്‍ ഇപ്പോഴുമെത്തുന്നു. അവര്‍ക്കതിന് ന്യായവുമുണ്ട്. പെരുന്നാളുകള്‍ക്കാണ് നല്ല തിരക്ക്.

റെഡിമെയ്ഡ് തരംഗത്തിനിടയിലും ശരീരത്തിന് ചേര്‍ന്ന വസ്ത്രങ്ങള്‍ തയ്ച്ചു കൊടുക്കുന്ന ഈ തയ്യല്‍കാരനെതേടി പല രാജ്യക്കാരാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വസ്ത്രവൈവിധ്യങ്ങളുടെ തുന്നല്‍കാരനായും ഭാസ്കര കുമാര്‍ അറിയപ്പെടുന്നു. വിശേഷാവസരങ്ങള്‍ക്കു പുറമെ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം യൂണിഫോം തയ്പ്പിക്കാനും തയ്യല്‍കടകളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.

TAGS :

Next Story